India - 2024

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണം: സീറോ മലബാര്‍ ഏകോപന സമിതി

13-06-2021 - Sunday

കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വകുപ്പു വഴിയുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്നു സീറോ മലബാര്‍ സഭയുടെ സംഘടനകളുടെ ഏകോപന സമിതി. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മിറ്റിക്ക് പ്രവര്‍ത്തന സൗകര്യം ഒരുക്കാന്‍ മുഖ്യമന്ത്രി സത്വര നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ്, മാതൃവേദി, കുടുംബകൂട്ടായ്മ, എസ്എംവൈഎം, കെസിവൈഎം, മിഷന്‍ ലീഗ്, സിഎല്‍സി, പിതൃവേദി, വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി, കെഎല്‍എം തുടങ്ങിയ ഔദ്യോഗിക സംഘടനകളുടെ സംയുക്ത സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍, മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സന്‍ കൂനന്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍, എസ്എംവൈഎം ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ടോണി ചിറ്റിലപ്പിള്ളി, ജോണ്‍സന്‍ നെടുമ്പുറം, ഡോ. റീത്താമ്മ ജെയിംസ്, ജൂബിന്‍ കോടിയാംകുന്നേല്‍, ഷിജോ മാത്യു, ബിനു മാങ്കൂട്ടം, ഷോബി പോള്‍, അഞ്ജുമോള്‍ ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഏകോപന സമിതി ചെയര്‍മാനായി കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തെ നിയോഗിച്ചു. ഡോ. റീത്താമ്മ ജെയിംസ്, ഷിജോ മാത്യു (വൈസ് ചെയര്‍പേഴ്സണ്‍മാര്‍), ഡോ. ഡെയ്സന്‍ പാണങ്ങാടന്‍ (സെക്രട്ടറി), ജുബിന്‍ കോടിയാംകുന്നേല്‍ (കോഓര്‍ഡിനേറ്റര്‍), ബിനു മാങ്കൂട്ടം, ഷോബി പോള്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. രൂപത ഫൊറോനാടിസ്ഥാനത്തില്‍ ന്യൂനപക്ഷാവകാശ സംരക്ഷണ സെമിനാറുകള്‍ നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ തുടര്പ്ര്വര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു.

More Archives >>

Page 1 of 395