India - 2024

തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപത നവതി ആഘോഷത്തിന് തുടക്കം

11-06-2021 - Friday

തിരുവനന്തപുരം: തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപത നവതി ആഘോഷത്തിന് ആരംഭമായി. നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം കോവിഡ് 19 ന്റെ പ്രത്യേക നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഇന്ന് രാവിലെ സഭയുടെ പ്രഥമ ദേവാലയവും 1932ല്‍ ഹയരാര്‍ക്കി സ്ഥാപന വിളംബര കല്‍പ്പന വായിക്കപ്പെട്ട തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ നടന്നു. രാവിലെ 6.30ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാബാവാ നിര്‍വഹിക്കും. ഇതിനോട് ചേര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും നവതി ലോഗോ പ്രകാശനവും നടക്കും. പരിപാടികള്‍ മലങ്കര കാത്തലിക് ടിവി യില്‍ തല്‍സമയം പ്രക്ഷേപണം ചെയ്യും.

1932 ജൂണ്‍ 11 നു പതിനൊന്നാം പീയൂസ് മാര്‍പാപ്പ, ക്രിസ്‌തോ പാസ്‌തോരും പ്രിന്‍ചിപ്പി (Christo Pastorum Principi) എന്ന അപ്പസ്‌തോലിക രേഖ വഴി തിരുവനന്തപുരം മേജര്‍ അതിരൂപതയും തിരുവല്ലാ രൂപതയും സ്ഥാപിതമായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം അതിരൂപതാ അധ്യക്ഷനുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് നിയമിതനായി. കന്യാകുമാരി മുതല്‍ നിലയ്ക്കല്‍ ആങ്ങമൂഴി വരെയുള്ള ഭൂപ്രദേശം തിരുവനന്തപുരം അതിരൂപതയുടെ അജപാലന പ്രദേശമായി മാര്‍പാപ്പ നിശ്ചയിച്ചു.

പിന്നീട് അജപാലന സൗകര്യത്തിനായി തിരുവനന്തപുരം അതിരൂപതയില്നി‍ന്നും മാര്‍ ത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, പാറശാല രൂപതകള്‍ സ്ഥാപിതമായി. 2005 ഫെബ്രുവരി 10ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മലങ്കര സുറിയാനി കത്തോലിക്കാസഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ തിരുവനന്തപുരം അതിരൂപത മേജര്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. അവിഭക്ത തിരുവനന്തപുരം അതിരൂപതയില്‍ 640 ഇടവകകളും മിഷന്‍ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ്, ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ ബസേലിയോസ് കാതോലിക്കാബാവ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ അതിരൂപതയ്ക്കു നേതൃത്വം നല്‍കി.

ബിഷപ്പുമാരായ ലോറന്‍സ് മാര്‍ അപ്രേം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഐസക് മാര്‍ ക്ലീമിസ്, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ അതിരൂപതയില്‍ സഹായമെത്രാന്മാരായിരുന്നു. ഇപ്പോള്‍ ഒമ്പതു വൈദികജില്ലകളിലായി 217 ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും തിരുവനന്തപുരം മാര്‍ ഈവാനിയോസ് വിദ്യാനഗര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉന്നതവിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ കേന്ദ്രങ്ങള്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയിലുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 395