India - 2025
ബെല്‍ജിയത്തിലെ നേഴ്സിംഗ് നിയമനം: ദീപിക പത്രത്തിന്റെ പേരില്‍ വ്യാജ പ്രചരണം
പ്രവാചക ശബ്ദം 07-06-2021 - Monday
കോട്ടയം: ബെല്‍ജിയത്തിലെ കത്തോലിക്ക സ്ഥാപനങ്ങളിലെ നഴിസിംഗ് നിയമനം എന്ന പേരില്‍ പ്രചരിക്കുന്ന ദീപിക പ്രോജക്റ്റ് പദ്ധതിയുമായി ദീപിക പത്രത്തിനോ രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിക്കോ യാതോരു ബന്ധവുമില്ലെന്ന് പത്രാധിപര്‍. ഏതാനും ദിവസങ്ങളായി 'ബെല്‍ജിയം നഴ്സിംഗ് ദീപിക പ്രോജക്റ്റ്' എന്ന് തലക്കെട്ടോടെ ദീപിക പത്രത്തെ ഉദ്ധരിച്ചു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടന്നിരിന്നു. ദീപിക ദിനപത്രവുമായി ബന്ധമുണ്ടെന്ന തരത്തിലായിരിന്നു പ്രചരണം. ബെല്‍ജിയം സര്‍ക്കാരും കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടാണിതെന്ന് പ്രചരിക്കുന്ന സൈറ്റില്‍ നിന്നു വ്യക്തമാകുന്നുവെന്നും ഈ പദ്ധതിയുമായി ദീപിക പത്രത്തിന് ബന്ധമില്ലെന്നും പത്രാധിപര്‍ വ്യക്തമാക്കി.