India - 2025
ജെ.ബി. കോശി കമ്മീഷനോടുള്ള നിസംഗത: കെസിവൈഎം മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു
13-06-2021 - Sunday
കോട്ടയം: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തിന്റ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഓഫീസ് സൗകര്യവും ഉദ്യോഗസ്ഥരുടെ നിയമനവും വൈകുന്നതില്‍ പ്രതിഷേധിച്ചു കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചു പഠിക്കാന്‍ ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചത് അഭിനന്ദനാര്‍ഹമാണെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പരാതികള്‍ സ്വീകരിക്കാന്‍ തയാറാക്കിയ ഇ മെയില്‍ ഐഡി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. പ്രവര്‍ത്തന ഫണ്ട് അനുവദിക്കാത്തതിനാല്‍ ഒരു വര്‍ഷത്തേക്കു നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്‍ സിറ്റിംഗും പഠനവും തുടങ്ങാനാകാതെ ആറുമാസം പിന്നിടുന്നു. ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു കെസിവൈഎം സംസ്ഥാന നേത്യത്വം കത്തയച്ചത്.