India - 2025
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി
പ്രവാചകശബ്ദം 19-12-2024 - Thursday
തൃശൂർ: കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിച്ചുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്‌മാൻ. ന്യൂനപക്ഷ കമ്മീഷൻ സംഘടിപ്പിച്ച ന്യൂനപക്ഷ അ വകാശദിനാചരണം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടിൽ 284 ശിപാർശകളാണ് ഉള്ളതെന്നു മന്ത്രി പറഞ്ഞു. ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാ പ്പോലീത്ത, മേയർ എം.കെ. വർഗീസ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ പങ്കെടുത്തു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟