India - 2024

ദളിത് ക്രൈസ്തവരെ അവഗണിച്ചെന്ന് ഡിസിഎംഎസ്

പ്രവാചകശബ്ദം 25-06-2021 - Friday

കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ഒരു ശതമാനം സംവരണം മാത്രമാണുള്ളതെന്നും ഇതില്‍ എസ്‌ഐയുസിയെയും ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെയും കൂടി ഉള്‍പ്പെടുത്തിയതു ദളിത് ക്രൈസ്തവരോട് കാണിച്ച അനീതിയാണെന്നു ഡിസിഎംഎസ്. ഇതിനെതിരേ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. എട്ടുശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് നാലു ശതമാനം വിദ്യാഭ്യാസ സംവരണം നല്‍കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഓഫീസില്‍ കൂടിയ യോഗത്തില്‍ എസ്സി/എസ്ടിബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, നിയുക്ത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »