News - 2025

ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു ഇന്നു വിടചൊല്ലും

പ്രവാചകശബ്ദം 13-07-2021 - Tuesday

കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു വിശ്വാസികളുടെ അന്ത്യാഞ്ജലി. പരുമല തിരുമേനിയുടെ കബറിടമായ പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് ഇന്നലെ എത്തിയത്. കബറടക്ക ശുശ്രൂഷയിലെ 4 ഭാഗങ്ങൾ പൂർത്തിയാക്കി രാത്രി ഭൗതികശരീരം ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലിലെത്തിച്ചു. നേരത്തെ ആശുപത്രിയിലെ പ്രാർഥനയ്ക്ക് മലങ്കര അസോസിയഷേ‍ൻ അധ്യക്ഷന്റെ ചുമതല നിർവഹിക്കുന്ന കുര്യാക്കോസ് മാർ ക്ലിമ്മീസ് നേതൃത്വം നൽകി.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ തുടങ്ങിയവർ പള്ളിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ സന്ദേശങ്ങളിലൂടെ വേർപാടിലുള്ള ദുഃഖം സഭയെ അറിയിച്ചു. വിടവാങ്ങൽ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു മാറ്റും.

തുടർന്ന് 5 മണിയോടെ ബാവാമാരുടെ കബറിനോടുചേർന്നു കബറടക്കും. ശുശ്രൂഷകളിൽ 300 പേർക്കു പങ്കെടുക്കാൻ കലക്ടർ പ്രത്യേക അനുമതി നൽകി. ഓർത്തഡോക്സ് സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്നു മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. അർബുദ ബാധിതനായിരുന്ന ബാവാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ കോവിഡ് അനന്തര ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 2.35നായിരുന്നു വിയോഗം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക