Events - 2024

കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" അവധിക്കാല ഓൺലൈൻ ധ്യാനങ്ങൾ ജൂലൈ 26 മുതൽ 29 വരെ: രെജിസ്ട്രേഷൻ തുടരുന്നു

ബാബു ജോസഫ് 19-07-2021 - Monday

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം, ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ജൂലൈ 26 മുതൽ 29 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ) ഓൺലൈനിൽ ZOOM പ്ലാറ്റ്ഫോമിൽ രണ്ട് ധ്യാനങ്ങൾ നടത്തുന്നു. www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതൽ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

>> കൂടുതൽ വിവരങ്ങൾക്ക്:

>>>>>> തോമസ് 07877508926.


Related Articles »