News - 2024
യൂറോപ്പില്‍ കത്തോലിക്ക ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാകുന്നത് തുടര്‍ക്കഥ: കഴിഞ്ഞ ദിവസം കത്തിനശിച്ചത് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സ്കോട്ടിഷ് ദേവാലയം
പ്രവാചകശബ്ദം 29-07-2021 - Thursday
ഗ്ലാസ്ഗോ: സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്ഗോ നഗരത്തിലെ പാട്രിക്ക്സ് ബ്രിഡ്ജ് സ്ട്രീറ്റില്‍ സ്ഥിതിചെയ്തിരിന്ന 163 വര്‍ഷങ്ങളുടെ പഴക്കമുള്ള സെന്റ് സൈമണ്‍സ്’ കത്തോലിക്ക ദേവാലയം തീപിടുത്തത്തില്‍ കത്തിനശിച്ചു. ദേവാലയത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിയമര്‍ന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും സ്‌കോട്ട്‌ലന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസ്’ (എസ്.എഫ്.ആര്‍.എസ്) ഇതേ കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണെന്നു ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗിലെ ദേവാലയത്തില്‍ വൈദികന് നേരെ അജ്ഞാതന്റെ ആക്രമണം നടന്നിരിന്നു. ഇതിന് പിന്നാലെയാണ് ഗ്ലാസ്ഗോയില്‍ ദേവാലയം കത്തിനശിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
30 അംഗ അഗ്നിശമന സേന നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. സെന്റ് ആന്‍ഡ്രൂസ്, സെന്റ് മേരീസ് എന്നീ ദേവാലയങ്ങള്‍ക്ക് ശേഷം ഗ്ലാസ്ഗോവിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ദേവാലയമാണ് 1858-ല്‍ പണിതീര്‍ന്ന സെന്റ് സൈമണ്‍സ് ദേവാലയമെന്നാണ് ഇടവകയുടെ വെബ്സൈറ്റില്‍ വിവരിക്കുന്നത്. ദേവാലയം കത്തി നശിച്ചതില്‍ സ്‌കോട്ട്‌ലന്‍ഡ് ആരോഗ്യവകുപ്പ് മന്ത്രി ഹുംസാ യൗസാഫ് ദുഃഖം പ്രകടിപ്പിച്ചു. രാജ്യത്തെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിനാശകരമായ ദിവസങ്ങളാണിത്. ആദ്യം ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന വൈദികന് നേരെ ഒരു ഭീരുവിന്റെ ആക്രമണം. ഇപ്പോള്‍ ഈ തീപിടുത്തവും. സെന്റ് സൈമണ്‍സ് ദേവാലയത്തിന് സമൂഹത്തിന്റെ ഹൃദയത്തിലുള്ള സ്ഥാനം തനിക്കറിയാമെന്നും യൗസാഫിന്റെ ട്വീറ്റില്‍ പറയുന്നു. ദേവാലയത്തിന്റെ 150-മത് വാര്‍ഷികത്തോടനുബന്ധിച്ച് 2005-ലും, 2008-ലും ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
അതേസമയം യൂറോപ്പില്‍ ദേവാലയങ്ങള്‍ കത്തി നശിക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ നിരവധി കത്തോലിക്ക ദേവാലയങ്ങള്‍ കഴിഞ്ഞ ചുരുങ്ങിയ കാലയളവില്‍ കത്തിനശിച്ചിരിന്നു. ഇതില്‍ ഭൂരിഭാഗത്തിന്റെയും കാരണം ഇതുവരെ അറിവായിട്ടില്ല. മതവെറിയുടെ പേരില്‍ ഏറ്റവും ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ ഉണ്ടായത് ഫ്രാൻസിലാണ്. രാജ്യത്തുണ്ടായ 144 ആക്രമണങ്ങളിൽ ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയായിരുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്യൻ സുരക്ഷ - സഹകരണ സംഘടന (ഒ.എസ്.സി.ഇ) പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ യൂറോപ്പില്‍ ക്രൈസ്തവർക്കും ദേവാലയങ്ങള്‍ക്കും നേരെ അഞ്ഞൂറിലേറെ അക്രമങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക