Arts - 2024

ഉറുഗ്വേയിലെ കത്തോലിക്ക ദേവാലയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ

പ്രവാചകശബ്ദം 31-07-2021 - Saturday

മോണ്ടെവീഡിയോ: ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ സ്ഥിതിചെയ്യുന്ന ക്രിസ്റ്റോ ഒബ്റേറോ വൈ നുയിസ്ട്രാ സെനോറ ഡി ലൂർദ്സ് ദേവാലയത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. കനലോൺസ് രൂപതയുടെ കീഴിലുള്ള ദേവാലയത്തിനാണ് ഐക്യരാഷ്ട്രസഭയുടെ സുപ്രധാന അംഗീകാരം ലഭിച്ചിരിക്കുന്നത്. 1952ൽ പ്രശസ്ത സിവിൽ എഞ്ചിനീയർ എലാഡിയോ ഡിയസ്റ്റയാണ് ദേവാലയത്തിന്റെ നിർമാണത്തിന് തുടക്കമിടുന്നത്. ഇഷ്ടിക കൊത്തുപണിയിൽ നിർമ്മിച്ച സിലിണ്ടർ ബെൽ-ടവർ അടക്കമുള്ള വിവിധ നിര്‍മ്മാണ വൈദഗ്ദ്ധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ദേവാലയം. ഗ്ലാസുകളിലൂടെ സൂര്യപ്രകാശം ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് മുകൾത്തട്ട് അടക്കമുള്ള ഭാഗങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്.

ഡിയസ്റ്റ പൂർത്തീകരിച്ചിരിക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് ദേവാലയം എന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള എലാഡിയോ ഡിയസ്റ്റ ഫൗണ്ടേഷൻ പറയുന്നത്. യുനെസ്കോയുടെ പ്രഖ്യാപനത്തെ രൂപതാ മെത്രാനായ മോൺസിഞ്ഞോർ ഹെർബേർട്ടോ ബോഡിയാൻഡ് സ്വാഗതം ചെയ്തു. പ്രഖ്യാപനത്തിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിലൂടെ ഒത്തൊരുമിച്ച് അമൂല്യമായ ദേവാലയത്തെ സംരക്ഷിക്കാനുള്ള ദൗത്യം തങ്ങൾ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി നൽകുമെന്നും, അതോടൊപ്പം പ്രാർത്ഥനയുടെ ഒരു ഭവനമായി ദേവാലയം നിലകൊള്ളുമെന്നും ബിഷപ്പ് ഹെർബേർട്ടോ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »