News
2023 മെത്രാന്‍ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി ആഫ്രിക്കന്‍ കന്യാസ്ത്രീ
പ്രവാചകശബ്ദം 02-08-2021 - Monday
പ്രിട്ടോറിയ: 2023 ഒക്ടോബറില്‍ റോമില്‍വെച്ച് നടക്കുന്ന മെത്രാന്‍മാരുടെ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി ദക്ഷിണാഫ്രിക്കന്‍ കന്യാസ്ത്രീ. മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി പ്രെഷ്യസ് ബ്ലഡ് (സി.പി.എസ്) സഭാംഗമായ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് മകോറോയ്ക്കാണ് അപ്രതീക്ഷിത നിയമനം ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതവും അതോടൊപ്പം വെല്ലുവിളി നിറഞ്ഞതുമാണ് ദൌത്യമെന്ന് എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് പറഞ്ഞു. തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ സിസ്റ്റര്‍ മകോറോ, സിനഡ് സെക്രട്ടറി ജനറൽ കർദ്ദിനാൾ മരിയോ ഗ്രെക്കിന്റെ കത്ത് വായിച്ചപ്പോൾ, ഈ ദൗത്യം സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യവും കര്‍മ്മശേഷിയുടെയും അംഗീകാരവും, അവരുടെ കഴിവിനെ സഭ അംഗീകരിക്കുന്നതിന്റെ ഉദാഹരണവുമായിട്ടാണ് ത്രിരാഷ്ട്ര ദക്ഷിണാഫ്രിക്കൻ കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ (എസ്.എ.സി.ബി.സി) മുൻ സെക്രട്ടറി ജനറല്‍ കൂടിയായ സിസ്റ്റര്‍ മക്കോറോ തന്റെ പുതിയ നിയമനത്തെ നോക്കി കാണുന്നത്. സിനഡിന്റെ അണ്ടർസെക്രട്ടറിമാരിൽ ഒരാളായ സിസ്റ്റര്‍ നതാലി ബെക്വാർട്ടിന്റെ മേല്‍നോട്ടത്തിലുള്ള 9 അംഗ കമ്മീഷനിലേക്കാണ് സിസ്റ്റര്‍ മക്കോറോ നിയമിക്കപ്പെട്ടിരിക്കുന്നത്. സിസ്റ്റര്‍ മക്കോറോക്ക് പുറമേ, സ്പെയിനില്‍ നിന്നുള്ള പ്രൊഫ. ക്രിസ്റ്റീന ഇനോഗെസ്, സിംഗപ്പൂര്‍ സ്വദേശിനിയായ ഡോ. ക്രിസ്റ്റീന ഖെങ് ലി ലിന്‍, ഓസ്ട്രേലിയക്കാരി പ്രൊഫ. സൂസന്‍ പാസ്കോ എന്നീ വനിതകളും, പെര്‍സിവല്‍ ഹോള്‍ട്ട്, ഫാ. ഡേവിഡ് മക്കല്ലം, ഫാ. ഒലിവിയര്‍ പോക്വില്ലോണ്‍, അര്‍നോഡ് ജോയിന്‍-ലാംബെര്‍ട്ട്, മൗറീഷ്യോ ഒറോപേസ എന്നീ പുരുഷന്മാരുമാണ് കമ്മീഷനില്‍ ഉള്ളത്.
പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലത്തില്‍ സിനഡിന് വേണ്ട നടപടികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുക എന്നതാണ് കമ്മീഷന്റെ പ്രധാന കര്‍ത്തവ്യം. മെത്രാന്മാര്‍ക്ക് വേണ്ട കൈപ്പുസ്തകത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍, കൂട്ടായ്മകളുടെ സംഗ്രഹം, സുനഹദോസിന്റെ പ്രവര്‍ത്തന രേഖ, അവസാന പ്രമാണരേഖ എന്നിവ തയ്യാറാക്കലാണ് നടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ കൂടിക്കാഴ്ചകള്‍ വഴി കമ്മീഷന്റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്ന്‍ അറിയിച്ച സിസ്റ്റര്‍ മകോറോ, അത്മായ വിശ്വാസീ പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ രണ്ടു സൂനഹദോസുകള്‍ എന്ന കാര്യവും ചൂണ്ടിക്കാട്ടി. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ പുതുതായി രൂപീകരിച്ചപ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷനിലേക്ക് സിസ്റ്റര്‍ മകോറോയെ നിയമിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക