India - 2025
'എഫ്ഫാത്ത 2021 മഹാസംഗമം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി
പ്രവാചകശബ്ദം 06-11-2021 - Saturday
എറണാകുളം: കേരള കരിസ്മാറ്റിക് കമ്മീഷന്‍ (കെ സി എസി ക്രിസ്റ്റീന്‍ മിനിസ്ട്രി) ക്രിസ്റ്റീന്‍ ശുശ്രൂഷകരെ ഉള്‍ക്കൊള്ളിച്ച് 'എഫ്ഫാത്ത 2021 മഹാസംഗമം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ സി എസി കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് താമരവെളി ആമുഖ സന്ദേശം നല്‍കി. എംഎസ്എംഐ കോഴിക്കോട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡെല്‍സി എംഎസ്എംഐ വചനസന്ദേശം നല്‍കി.
എന്‍ എസ് സി കോഓര്‍ഡിനേറ്റര്‍ ജോയി ആന്റണി, കെഎസ് സി ജോയിന്റ് കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍, ടി. സന്തോഷ്, ബോണി ചെല്ലാനം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ലൂസി ജോസഫ് കാരക്കാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓള്‍ കേരള ക്രിസ്റ്റീന്‍ മിനിസ്ട്രി സിസ്റ്റര്‍ ആനിമേറ്റര്‍ സിസ്റ്റര്‍ മരിയറ്റ് കൊച്ചുപറന്പില്‍ എംഎസ്എംഐ സ്വാഗതവും ട്രഷറര്‍ ജോസ് ജോണ്‍ എറണാകുളം നന്ദിയും പറഞ്ഞു.
![](/images/close.png)