India - 2024

കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകന്‍ ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനി അന്തരിച്ചു

പ്രവാചക ശബ്ദം 17-11-2020 - Tuesday

കടുത്തുരുത്തി: കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനും കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതന്‍ ഡയറക്ടറുമായിരുന്ന ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനി എസ് വി ഡി (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് മുംബൈ ഈസ്റ്റ് തിരുഹൃദയ ദേവാലയത്തില്‍. അഞ്ചു വര്‍ഷമായി എസ് വി ഡി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനായിരുന്ന ഫാ.പൊട്ടനാനി, കുടുംബങ്ങളുടെ വിശുദ്ധീകരണ വളര്ച്ചിയ്ക്കായി സ്വയം സമര്‍പ്പിച്ച വൈദികനായിരുന്നു.

1964 മുതല്‍ ധ്യാനങ്ങള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹം 1985 മുതല്‍ കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതനില്‍ തുടര്‍ച്ചയായി ദാമ്പത്യ കാരിസ് ധ്യാനങ്ങള്‍ നടത്തി. 1998 മുതല്‍ ഒന്പതു വര്‍ഷം കേരള കരിസ്മാറ്റിക് സര്‍വ്വീസ് ടീമിന്റെ (കെഎസ് ടി) ലോര്‍ഡ്സ് കപ്പിള്‍സ് മിനിസ്ട്രിയുടെ ആനിമേറ്ററായിരുന്നു. 1933 മാര്‍ച്ച് 28ന് പാലാ രൂപതയില്‍ തിടനാട് ഇടവകയില്‍ പൊട്ടനാനിയില്‍ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനായി ജനിച്ചു. സഹോദരങ്ങള്‍: സിസ്റ്റര്‍ കാതറിന്‍ (പ്രഭുദാസി സിസ്‌റ്റേഴ്‌സ് ഓഫ് അജ്മീര്‍), പെണ്ണമ്മ, പരേതരായ സിസ്റ്റര്‍ ക്ലെമന്സ്ദ (പ്രഭുദാസി സിസ്‌റ്റേഴ്‌സ് ഓഫ് അജ്മീര്‍), പി.സി. ജോസഫ്, (ചെറുപുഷ്പ മിഷന്‍ ലീഗ് സഹസ്ഥാപകന്‍), ഏലിക്കുട്ടി.


Related Articles »