Seasonal Reflections - 2024

ജോസഫ്: സഹജരോട് ദയ കാണിച്ചവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 13-11-2021 - Saturday

എല്ലാ വർഷവും നവംബർ പതിമൂന്നാം തീയതി ലോക ദയാ ദിനമായി (World Kindness Day) ആചരിക്കുന്നു. ലോക ദയ ദിനം ആദ്യമായി സംഘടിപ്പിച്ചത് 1998-ൽ The Kindness Movement എന്ന സംഘടനയാണ്. സഹ മനുഷ്യരോട് സഹാനുഭൂതിയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക ദയാ ദിനത്തിൻ്റെ ലക്ഷ്യം നിരവധി ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലോക ദയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വ്യക്തി സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മഹത്തായ ഒരു പുണ്യമാണ് ദയ. ദയ എന്ന വികാരം മനുഷ്യ മനസ്സില്‍ നിന്ന് ഇല്ലാതാകയാല്‍ ലോകത്തിൻ്റെ താളക്രമത്തെത്തന്നെ അതു ബാധിക്കും.

രക്ഷാകര ചരിത്രത്തിലേക്കു വരുമ്പോൾ അതിൽ നസറത്തിലെ യൗസേപ്പ് എന്ന മരപ്പണിക്കാരൻ്റെ ദയയുടെ ചരിത്രവും ഉണ്ട്. സംശയങ്ങളും തെറ്റിദ്ധാരണകളും അവന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ വിവാഹ നിശ്ചയം ചെയ്തിരുന്ന മറിയം എന്ന യുവതിയോട് അവൻ ദയാപൂർവ്വം പെരുമാറുന്നു. തുടർന്ന് ഈശോയുടെ മനുഷ്യവതാരത്തിൻ്റെ ഓരോ ഘട്ടങ്ങളിലും ദയയോടും കാരുണ്യത്തോടും കൂടി യൗസേപ്പിതാവു സഹകരിക്കുന്നു.

ആളുകൾ പരസ്പരം ട്രോളുകയും എളുപ്പത്തിൽ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് ദയയും കാരുണ്യവും മറ്റുള്ളവരോടുള്ള ബന്ധത്തിൽ കാണിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സഹോദരങ്ങളോടും സഹജീവികളോടും ദയ കാണിക്കാത്ത ദിനം നഷ്ടപ്പെട്ടതാണ് എന്ന സത്യം നമുക്കു മനസ്സിൽ സൂക്ഷിക്കാം. മറ്റുള്ളവരോടു നമ്മൾ ദയ കാണിച്ചാൽ കര്‍ത്താവ്‌ നമ്മളോടു, ദയയും വിശ്വസ്‌തതയും കാണിക്കും.

More Archives >>

Page 1 of 32