Seasonal Reflections - 2024

ജോസഫ്: ജീവിതം വിശുദ്ധ പ്രഘോഷണമാക്കിയവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 04-11-2021 - Thursday

നവംബർ മാസം നാലാം തീയതി കത്തോലിക്കാ സഭ ചാൾസ് ബറോമിയ എന്ന അതുല്യനായ വിശ്വാസ സംരക്ഷകന്റെ തിരുനാൾ ആഘോഷിക്കുന്നു. പ്രൊട്ടസ്റ്റൻ്റ് വിപ്ലവത്തെത്തുടർന്ന് കത്തോലിക്കാ സഭയിൽ നവീകരണം വേണം എന്നതിൻ്റെ ഒരു മുഖ്യ പ്രചാരകരിൽ ഒരാളായിരുന്നു വിശുദ്ധ ചാൾസ് ബോറോമിയോ. ചാൾസിന്റെ രണ്ടു ജീവിതദർശനങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്ത.

"നിങ്ങൾ ആദ്യം പ്രഘോഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലൂടെയാണന്ന് ഉറപ്പാക്കുക. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ ഒരു കാര്യം പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നവരാണന്ന് ജനങ്ങൾ നിങ്ങളെക്കുറിച്ച് പറയും. നിങ്ങളുടെ വാക്കുകൾ കേവലം പരിഹാസ്യമായി തീരുകയും ചെയ്യും."

യൗസേപ്പിതാവ് ജീവിതം കൊണ്ട് സുവിശേഷ പ്രഘോഷണം നടത്തിയ വ്യക്തിയായിരുന്നു. വാക്കുകളും പ്രവർത്തികളും ഒരിക്കലും ആ ജിവിതത്തിൽ സംഘർഷം തീർത്തില്ല. ആർക്കും ആ വിശുദ്ധ ജീവിതത്തെനോക്കി പരിഹസിക്കേണ്ട സാഹചര്യം ഉണ്ടായില്ല ,വാക്കുകളിലും പ്രവർത്തികളിലും പുലർത്തിയ ആത്മാർത്ഥത ആ ജീവിതത്തെ കൂടുതൽ ശോഭയുള്ളതാക്കി.

രണ്ടാമത്തെ ചിന്ത നിശബ്ദനായ അവന്‍റെ ജീവിതത്തിന്‍റെ തുറന്നു പറച്ചിലാണ്. "ദൈവ തിരുമുമ്പിൽ നിശബ്ദനായി വർത്തിക്കുക . അനാവശ്യ സംസാരത്തിൽ അവൻ്റെ മുമ്പിൽ സമയം പാഴാക്കരുത്." ദൈവതിരുമുമ്പിൽ വർത്തിക്കുന്ന സമയം അതിശ്രേഷ്ഠമായതിനാൽ അനാവശ്യ ഭാഷണത്തിൽ യൗസേപ്പിതാവ് സമയം കളത്തില്ല മറിച്ച് അതിവിശിഷ്ഠമായ വിശുദ്ധ മൗനത്തിലൂടെ ദൈവീക പദ്ധതികൾ അവൻ വിവേച്ചറിഞ്ഞു. ജീവിതം സുവിശേഷ പ്രഘോഷണമാക്കാനും വിശുദ്ധ മൗനത്തിലൂടെ ദൈവിക പദ്ധതികൾ വിവേചിച്ചറിയാനും യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.

More Archives >>

Page 1 of 31