News - 2024

കവര്‍ച്ചാസംഘം ആയുധങ്ങളുമായെത്തി: ലൈബീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 29 മരണം

പ്രവാചകശബ്ദം 22-01-2022 - Saturday

മൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മൺറോവിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 29 പേർ മരിച്ചു. തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ന്യൂ ക്രു ടൗണില്‍ രാത്രി നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കിടെയാണ് സംഭവം. കവർച്ച നടത്താനുള്ള ശ്രമത്തിൽ സായുധരായ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തെ ഓടിച്ചതിനെ തുടർന്നാണ് തിക്കിലും തിരക്കും ആരംഭിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്ത താമസക്കാരനായ എക്സോഡസ് മോറിയാസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും രാജ്യത്തെ സംബന്ധിച്ച് വ്യാഴാഴ്ച ദുഃഖകരമായ ദിവസമാണെന്നും മന്ത്രി പറഞ്ഞു.

ആയുധങ്ങളുമായി ഒരു സംഘം ആളുകൾ ജനക്കൂട്ടത്തിന് നേരെ വരുന്നത് ഞങ്ങൾ കണ്ടു. ഓടുന്നതിനിടയിൽ ചിലർ വീണു, മറ്റുള്ളവർ അവരുടെ മുകളിലൂടെ നടന്നുവെന്നും മോറിയാസ് കൂട്ടിച്ചേര്‍ത്തു. സോഗോസ് എന്നറിയപ്പെടുന്ന ലൈബീരിയൻ തെരുവ് സംഘങ്ങള്‍ സാധാരണയായി വെട്ടുകത്തികളും മറ്റ് ചെറിയ ആയുധങ്ങളും ഉപയോഗിച്ച് കവർച്ച നടത്തുക ഇവിടെ പതിവാണ്. സംഭവത്തിന്‍റെ കാരണം എന്താണെന്ന് വിശദീകരിക്കാന്‍ പൊലീസ് വക്താവ് മോസസ് കാർട്ടർ വിസമ്മതിച്ചു. അന്വേഷണം നടക്കുകയാണെന്ന വിശദീകരണം മാത്രമാണ് അദ്ദേഹം നല്‍കിയത്.


Related Articles »