Life In Christ - 2024

ഹെയ്തി ഭൂചലന പരമ്പര: പ്രതിബന്ധങ്ങളെ അതിജീവിച്ച് കമിലിയൻ മിഷ്ണറിമാരുടെ സേവനം തുടരുന്നു

പ്രവാചകശബ്ദം 27-01-2022 - Thursday

കരീബിയൻ രാജ്യമായ ഹെയ്തിയുടെ ദക്ഷിണ പടിഞ്ഞാൻ മേഖലയില്‍ ആഞ്ഞടിച്ച ഭൂകമ്പത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി കമിലിയൻ മിഷ്ണറിമാർ. ഭൂകമ്പങ്ങളുടെ ഇരകൾക്ക് സഹായമെത്തിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ മിഷ്ണറിമാർ രംഗത്തുണ്ട്. പ്രതിബന്ധങ്ങൾക്കിടയിലും ദരിദ്രരായവർക്ക് സേവനം ചെയ്യുന്നതിൽ മുടക്കം വന്നിട്ടില്ലായെന്ന് കമിലിയൻ സഭയിലെ മിഷനറി വൈദികനായ അൻറ്റോണിയോ മെനിജോൺ ഏജൻസിയ ഫിഡസ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസം ഉണ്ടായ ഭൂമികുലുക്കത്തിൽ 2200-ല്‍ അധികം ആളുകൾ കൊല്ലപ്പെടുകയും 130000 ഭവനങ്ങൾക്ക് നാശനഷ്ടം വരികയും ചെയ്തിരുന്നു.

ഈ പ്രദേശത്ത് ഇപ്പോൾ മിഷണറിമാരുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഒരു സ്കൂൾ, കുട്ടികൾക്കായി ഇതിനകം തുറന്നു നൽകി. കൂടാതെ ഭവനങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഫെബ്രുവരി മാസം വിയൂസ് ബോർഗ് ഡി അക്വിൻ എന്ന സ്ഥലത്ത് മറ്റൊരു സ്കൂളിന്റെ പണി ആരംഭിക്കുമെന്ന് അൻറ്റോണിയോ മെനിജോൺ പറഞ്ഞു. പലസ്ഥലത്തും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാൻ സാധിക്കാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. അനേകം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മിഷ്ണറിമാർ നിസ്തുലമായ സേവനം തുടരുകയാണ്.


Related Articles »