News - 2024

ഫ്രഞ്ച് മിസ്റ്റിക്കായ മാർത്തേ റോബിൻ സഹസ്ഥാപകയായ അസോസിയേഷന് വത്തിക്കാന്‍ പ്രതിനിധി

പ്രവാചകശബ്ദം 16-02-2022 - Wednesday

പാരീസ്:: അഞ്ചു പതിറ്റാണ്ടോളം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ച ഫ്രഞ്ച് മിസ്റ്റിക്ക്, മാർത്തേ റോബിൻ സഹസ്ഥാപകയായ 'ഫോഴേർസ് ഡി ചരിറ്റേ' എന്ന പ്രസ്ഥാനത്തിന്റെ മേൽനോട്ടത്തിനു വേണ്ടി പ്രത്യേക പ്രതിനിധിയെ വത്തിക്കാൻ നിയമിച്ചു. കർദ്ദിനാൾ ജിയൻ പിയറി റിച്ചാർഡിനാണ് പ്രത്യേക ചുമതല ലഭിച്ചിരിക്കുന്നത്. അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ കെവിൻ ഫാരലാണ് ഫെബ്രുവരി മൂന്നാം തീയതി പുറത്തുവിട്ട ഡിക്രിയിൽ ഈ കാര്യം അറിയിച്ചത്. പൂർണ്ണ അധികാരത്തോടെ താൽക്കാലികമായി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക എന്ന ചുമതലയാണ് ഫ്രാൻസിലെ ബോർഡിയൂസ് രൂപതയുടെ മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജിയൻ പിയറി റിച്ചാർഡിന് ലഭിച്ചിരിക്കുന്നതെന്ന് 'ഫോഴേർസ് ഡി ചരിറ്റേ' സംഘടന വ്യക്തമാക്കി.

സാധാരണയായി സംഘടനകളുടെ മേൽനോട്ടം വഹിക്കാൻ പ്രതിനിധികളെ മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ നിയമിക്കാറുണ്ട്. ലിയോൺ അതിരൂപതയിൽ സേവനം ചെയ്തിരുന്ന ജോർജസ് ഫിനറ്റ് എന്ന വൈദികനെ മാർത്തേ റോബിൻ കണ്ടുമുട്ടിയതാണ് അസോസിയേഷൻ ആരംഭിക്കുന്നതിൽ വഴിത്തിരിവായത്. 1936, ഫെബ്രുവരി പത്താം തീയതി ഫോഴേർസ് ഡി ചരിറ്റേ പിറവിയെടുത്തു. എൻസെഫലൈറ്റിസ് ലെതർജിക്ക എന്ന രോഗത്തെ തുടര്‍ന്നു ഇരുപത്തിയൊന്നാം വയസ്സു മുതൽ കിടപ്പിലായ മാർത്തേ റോബിൻ 51 വര്‍ഷക്കാലം വിശുദ്ധകുർബാന മാത്രം ഭക്ഷണമാക്കിയാണ് ജീവിച്ചത്. 1981ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അവരെ 2014ൽ ധന്യ എന്ന പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. അവർ സ്ഥാപിച്ച സംഘടനയ്ക്ക് 1986ലാണ് വത്തിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകുന്നത്. 2017 വരെയുള്ള കണക്കുകൾ പ്രകാരം 4 ഭൂഖണ്ഡങ്ങളിലായി 41 രാജ്യങ്ങളിൽ സംഘടനയ്ക്ക് സാന്നിധ്യമുണ്ട്.

➤➤ മാര്‍ത്തെ റോബിന്റെ ജീവിതത്തെ കുറിച്ച് പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ച വിശദമായ കുറിപ്പ് വായിക്കാം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »