News - 2024

കര്‍ണ്ണാടകയില്‍ ക്രൈസ്തവ ആരാധനാലയത്തിലെ കുരിശ് നശിപ്പിച്ച് കാവിക്കൊടി സ്ഥാപിച്ചു

പ്രവാചകശബ്ദം 06-05-2022 - Friday

മംഗളൂരു: കര്‍ണ്ണാടകയിലെ പേരട്കയിൽ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവ ആരാധനാലയത്തിന്റെ വാതിൽ കുത്തിത്തുറന്ന് കുരിശ് നശിപ്പിച്ച് കാവിക്കൊടി സ്ഥാപിച്ചു. മേയ് ഒന്നിന് അർധരാത്രി അസംബ്ലി ഓഫ് ഗോഡ് ആരാധനാലയത്തില്‍ അനധികൃതമായി അതിക്രമിച്ച് കടന്ന ഹിന്ദുത്വവാദികളാണ് ഹീനകൃത്യം നടത്തിയത്. അക്രമികൾ ഹനുമാന്റെ ഛായാചിത്രം ആരാധനാലയത്തില്‍ സ്ഥാപിച്ചതായും ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. ജോസ് വർഗീസ് പറയുന്നു. വൈദികന്റെ പരാതിയിൽ കടബ പോലീസ് കേസെടുത്തു.

അക്രമത്തിന് പുറമെ അവർ പള്ളിയിൽ മോഷണവും നടത്തിയിരുന്നു. പള്ളിയിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ പള്ളിയുടെയും പ്രാർഥനാലയത്തിന്റെയും രേഖകൾ എന്നിവയും മോഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഐ.പി.സി സെക്ഷൻ 448 (അതിക്രമിച്ചു കടക്കൽ), ഐ.പി.സി സെക്ഷൻ 295 3 മതവികാരം വണപ്പെടുത്തത്), ഐ.പി.സി സെക്ഷൻ 427. ഐ.പി.സി സെക്ഷൻ 329 (മോഷണം) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.


Related Articles »