News - 2024

വിശ്വാസ ജീവിതത്തിലെ സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി 28ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (മെയ് 21) ശനിയാഴ്ച

പ്രവാചകശബ്ദം 20-05-2022 - Friday

റോം: തിരുസഭ പ്രബോധനങ്ങള്‍ അതിന്റെ സമഗ്രതയില്‍ അവതരിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപത്തിയെട്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (മെയ് 21) ശനിയാഴ്ച Zoom-ല്‍ നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസില്‍ വൈദികരും സന്യസ്തരും അല്‍മായരും അടക്കം നൂറുകണക്കിന് ആളുകളാണ് പങ്കുചേരുന്നത്. പ്രധാനമായും മെത്രാന്‍മാരുടെ അധികാരവും വൈദികരുടെ ശുശ്രൂഷയും എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള ക്ലാസാണ് നാളെ നടക്കുക.

തിരുസഭയില്‍ വൈദികരുടെ സ്ഥാനമെന്താണ്? വൈദികര്‍ക്ക് മെത്രാനോടും സഹവൈദികരോടും ജനങ്ങളോടുമുള്ള ബന്ധം എപ്രകാരമുള്ളതായിരിക്കണം? അവരോടുള്ള ബന്ധത്തിന്റെ പ്രത്യേകതയെന്താണ്? മെത്രാനുമായുള്ള കൂട്ടായ്മയില്‍ അദ്ദേഹത്തെ ആശ്രയിച്ചുമല്ലാതെ വൈദികര്‍ക്ക് തങ്ങളുടെ ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ കഴിയുകയില്ലായെന്ന് പറയാന്‍ കാരണമെന്ത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ശേഷം ഓരോരുത്തര്‍ക്കും സംശയനിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

നാളെ ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 05:25നു ജപമാല ആരംഭിക്കും, തുടര്‍ന്നു കൃത്യം 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. വൈദികരും സന്യസ്തരും വിശ്വാസികളും അടക്കം നിരവധി പേര്‍ തങ്ങളുടെ വിശ്വാസ ജീവിതത്തെ നവീകരിക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ക്ലാസിന് കേരള കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ അനുഗ്രഹാശിസ്സുകളുമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »