India - 2025

തീരദേശ ജനതയുടെ പോരാട്ടത്തിന് വിജയം വരെ പിന്തുണ പ്രഖ്യാപിച്ച് കെസിവൈഎം

പ്രവാചകശബ്ദം 03-08-2022 - Wednesday

കാഞ്ഞിരപ്പള്ളി. "കേരളത്തിന്റെ ജവാൻമാർ എന്ന് ലോകം പ്രകീർത്തിച്ച തീരദേശ ജനതയുടെ ജീവത്പ്രശ്നങ്ങൾക്കുനേരേ മുഖം തിരിക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപതയും തീരദേശ ജനതയും നടത്തുന്ന സമര പോരാട്ടങ്ങൾക്ക് വിജയം വരെ പിന്തുണ പ്രഖ്യാപിച്ച് കെസിവൈഎം സംസ്ഥാന അർധ വാർഷിക സെനറ്റ് സമ്മേളനം. ഭീതിയുടെ മുനമ്പായിരിക്കുന്ന തീരദേശജനതയുടെ ആശങ്കകൾ പരിഹരിച്ച്, വർഷ ങ്ങളായി തുടർന്നുവരുന്ന അവഗണന ഒഴിവാക്കി ജനതയുടെ ജീവിതം സുസ്ഥിരമാക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്ന് സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

കെസിവൈഎം കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ അമൽ ജ്യോതി എ ൻജിനിയറിംഗ് കോളജിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടി ൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ കെസിവൈഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക മുഖപത്രമായ യൗവ്വനത്തിന്റെ പുനഃപ്രകാശനം ബിഷപ്പ് മാർ ജോസ് പുളിക്കൽ നിര്‍വ്വഹിച്ചു. കെസിവൈഎം സംസ്ഥാന സമിതി ലോബി ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷന്റെ സ്വിച്ച് ഓൺ കർമം പടങ്ങിൽ മുഖ്യാതിഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ നിർവഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, മുൻ സംസ്ഥാന സെക്രട്ടറി റോബിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »