India - 2024
കെസിവൈഎം ഫിഷറീസ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം കൈമാറി
പ്രവാചകശബ്ദം 31-08-2022 - Wednesday
തിരുവനന്തപുരം: തീരദേശ ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു രൂപതകളുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നു ശേഖരിച്ച് നിവേദനവും ഒരു ലക്ഷം ഒപ്പുകളും കെസിവൈഎം സംസ്ഥാന സമിതി ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൈമാറി. സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, സെക്രട്ടറി സ്മിത ആന്റണി, ട്രഷറർ ലിനു വി. ഡേവിഡ്, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര എന്നിവർ ചേർന്നാണ് നിവേദനം ന ൽകിയത്.
കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമര പന്തലിൽ ഉപവാസ സമരവും നടത്തി. ഫാ. സ്റ്റീഫൻ ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, അഭിലാഷ് കുടിപ്പാറ, ജോസഫ് വർക്കി, റ്റിബിൻ വർഗീസ്, റോബിൻ ജോസഫ്, ഷൈജു റോബിൻ, ഫ്രാൻസിസ്, ഗാലിയ അന്ന അലക്സ്, ടെസിൻ തോമസ്, സ്മിത ആന്റണി, ലിനു വി. ഡേവിഡ്, ലിനെറ്റ് വർഗീസ് എന്നിവർ പ്രസംഗിച്ചു.