Youth Zone - 2024

ശാസ്ത്രവും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമല്ല: പ്രമുഖ നാസ ശാസ്ത്രജ്ഞൻ ജെഫ് വില്യംസ്

പ്രവാചകശബ്ദം 05-02-2023 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: ശാസ്ത്രവും, ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമല്ലായെന്ന് പ്രമുഖ നാസാ ശാസ്ത്രജ്ഞനും ബഹിരാകാശ സഞ്ചാരിയുമായ ജെഫ് വില്യംസ്. വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയത്തിൽ നടന്ന "റൈറ്റിംഗ് ആൻഡ് സയൻസ്: ഔർ യൂണിവേഴ്സ്, ഔർ സെൽസ്വ്സ്, ആൻഡ് ഔവർ പ്ളേസ്," കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുതവണ ബഹിരാകാശ യാത്ര നടത്തിയ ആളാണ് ജെഫ് വില്യംസ്. തന്റെ വാദത്തിന്റെ തെളിവായി അറിയപ്പെട്ടിരുന്ന നിരവധി ശാസ്ത്രജ്ഞർ ദൈവ വിശ്വാസികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈവം ഇല്ല എന്ന് പറയുന്ന ചില തത്വചിന്തകളും, ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്. അങ്ങനെ പറയുന്നവര്‍, എങ്ങനെയാണ് ഓരോന്നും പ്രപഞ്ചത്തിൽ രൂപമെടുത്തതെന്ന് പറയണമെന്ന് ജെഫ് വില്യംസ് ആവശ്യപ്പെട്ടു. ഊർജ്ജതന്ത്ര, രസതന്ത്ര നിയമങ്ങളുമായി ബന്ധപ്പെടുത്തി പാഠപുസ്തകത്തിൽ പഠിക്കുന്ന ശാസ്ത്ര കാലഘട്ടത്തിലെ നിരവധി ശാസ്ത്രജ്ഞർ ആദ്യ വിശ്വാസികൾ ആയിരുന്നു. ജൊഹാൻസ് കെപ്ലർ, മൈക്കിൾ ഫാരഡേ, ഐസക് ന്യൂട്ടൻ, ജെയിംസ് മാക്സ്വെൽ തുടങ്ങിയവരുടെ പേരുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

വിളിയെപ്പറ്റിയുള്ള ബോധ്യവും, വിശ്വാസവുമാണ് ആ ശാസ്ത്രജ്ഞരെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ മുന്നോട്ടു നയിച്ചത്. ബൈബിളും, ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ട് എന്നുള്ള പൊതുവായ ധാരണ നിലനിന്നതിനാലാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വിഷയത്തെപ്പറ്റി കൂടുതൽ ആഴത്തിൽ പഠിക്കാൻ തീരുമാനിച്ചതെന്നും ജെഫ് വില്യംസ് പറഞ്ഞു. പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ ദൈവം എടുത്ത ശ്രദ്ധയും, ജ്ഞാനവും പ്രതിപാദ്യ വിഷയമാകുന്ന "ദ വർക്ക് ഓഫ് ഹിസ് ഹാൻഡ്സ്: എ വ്യൂ ഓഫ് ഗോഡ്സ് ക്രിയേഷൻ ഫ്രം സ്പേസ്" എന്ന പേരിലുള്ള പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tag: NASA astronaut says science 'doesn't contradict' Christianity, Jeff Williams, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »