Social Media

കുമ്പസാരക്കൂട് നൽകുന്ന പുതു ജീവൻ | തപസ്സു ചിന്തകൾ 39

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 31-03-2023 - Friday

''കുമ്പസാരക്കൂട്ടിൽ നിന്നു നാം പുറത്തു വരുമ്പോൾ, പുതു ജീവൻ നൽകുന്ന, വിശ്വാസത്തിനു തീവ്രത നൽകുന്ന അവന്റെ ശക്തി നാം അനുഭവിക്കുന്നു. കുമ്പസാരത്തിലൂടെ നാം വീണ്ടും ജനിക്കുന്നു" - ഫ്രാൻസിസ് പാപ്പ.

ദൈവവുമായുള്ള ഐക്യത്തിലും വിധേയത്വത്തിലും ജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. പ്രര്‍ത്ഥന, ദൈവവചനധ്യാനം, കുദാശകളുടെ ഒരുക്കത്തോടെയുള്ള സ്വീകരണം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ആത്മീയ പുരോഗതി പ്രാപിക്കാനും നോമ്പുകാലം ഹൃദ്യസ്ഥമാക്കാക്കാനും കഴിയുന്നു. അനുതാപത്തിന്‍റെയും ജീവിതനവീകരണത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കാൻ കുമ്പസാരമെന്ന കൂദാശ നമ്മെ പ്രാപ്തരാക്കുന്നു.

ഫ്രാൻസിസ് പാപ്പാ കുമ്പസാരമെന്ന കൂദാശയെ ദൈവകാരുണ്യവുമായുള്ള കണ്ടുമുട്ടലിന്റെ പ്രഥമ മാർഗ്ഗമായി പഠിപ്പിക്കുന്നു.

കുമ്പസാരത്തിൽ "വീണ്ടും സൃഷ്ടിക്കുന്ന ദൈവകാരുണ്യവുമായുള്ള പൂർണ്ണ സമാഗമത്തിന് അവസരമുണ്ട്. അനുരജ്ഞനപ്പെട്ടും, അനുരജ്ഞനം കൊടുത്തും സവിശേഷത്തിൻെറ നല്ല ജീവിതം പ്രഘോഷിക്കുന്ന പുതിയ സ്ത്രീ പുരുഷന്മാർ ഈ കൂദാശയിൽ നിന്നു വരുന്നു''. ഓ ദൈവമേ കുമ്പസാരത്തെ ഭയപ്പെടാതെ, പുതു ജീവിതത്തിന്റെ ഉറവിടമായി അനുതാപ കൂദാശയെ മനസ്സിലാക്കാൻ എന്നെ പഠിപ്പിക്കണമേ.

More Archives >>

Page 1 of 39