India - 2024

ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ല: ജാർഖണ്ഡ് ഗവർണർ രാധാകൃഷ്ണൻ

പ്രവാചകശബ്ദം 10-05-2023 - Wednesday

ചാലക്കുടി: സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലും നാടിന്റെ വളർച്ചയ്ക്കും ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ലെന്നു ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തോടനുബന്ധിച്ച് നിർമിക്കുന്ന ഇന്ത്യ ൻ ക്രിസ്ത്യൻ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകൾ ഓർമിക്കുന്നതായി മൂസിയം മാറുമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദീപം തെളിച്ചു. എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ തക്കവിധത്തിൽ ഉയർന്നുവരുന്ന മ്യൂസിയമായിരിക്കും ഇതെന്ന് മാർ ആലഞ്ചേരി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.

കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വിവിധ സഭാ മേലധ്യക്ഷന്മാരായ ജോസഫ് മാർ ഗ്രിഗോറിയ സ്, ജോസഫ് മാർ ബർണബാസ്, യൂഹാനോൻ മാർ പോളികാർപ്സ്, ഡോ. റോയ്സ് മനോജ് വിക്ടർ, സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തൻപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നാംപറമ്പിൽ, റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, കോ-ഓർഡിനേറ്റർ പി.ജെ. ആന്റണി, മുൻ എം എൽഎ തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »