India - 2025

ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ

പ്രവാചകശബ്ദം 12-08-2023 - Saturday

കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടക്കും. ഇതി നുള്ള പഠനരേഖ അടിമാലിയിൽ ചേർന്ന വൈദിക സമ്മേളനത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടത്തിനു നൽകി പ്രകാശനം ചെയ്തു.

രൂപതാധ്യക്ഷനും വൈദിക - സന്യസ്ത - അല്മായ പ്രതിനിധികളും ഉൾകൊള്ളുന്ന ഉപദേശകസമിതിയാണ് എപ്പാർക്കിയൽ അസംബ്ലി. ഇടുക്കി രൂപത സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കൊരുക്കമായി ഒരു പഞ്ചവത്സര അജപാലന കർമരേഖക്ക് രൂപം കൊടുക്കുക എന്നതാണ് അസംബ്ലിയുടെ ലക്ഷ്യം.

കുടുംബങ്ങളിലെ അജപാലന സാക്ഷ്യം, യുവജന പ്രേഷി തത്വം എന്നിവയാണ് എപ്പാർക്കിയൽ അസംബ്ലിയുടെ പഠന വിഷയങ്ങൾ. ഈ വിഷയങ്ങളെക്കുറിച്ച് രൂപതയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് ഇടവക, ഫെറോനാ തലത്തിൽ റിപ്പോർട്ടുകൾ സമർപ്പിക്കും. ജോയി പ്ലാത്തറ, സണ്ണി കടൂത്താഴെ എന്നിവർ ക്ലാസുകൾ നയിച്ചു. എപ്പാർക്കി യൽ അസംബ്ലിയുടെ പ്രാധാന്യവും ആശങ്കയും രൂപത മുഖ്യ വികാരി ജനറാ ൾ മോൺ. ജോസ് പ്ലാച്ചിക്കൽ അവതരിപ്പിച്ചു. റവ.ഡോ. തോമസ് പഞ്ഞിക്കു ന്നേൽ, റവ.ഡോ. മാർട്ടിൻ പൊൻപനാൽ എന്നിവർ പ്രസംഗിച്ചു.


Related Articles »