India - 2024

പിഒസി ബൈബിളിനു പുതിയ മൊബൈൽ ആപ്ലിക്കേഷൻ; ആപ്പ് സ്റ്റോറുകളില്‍ ലഭ്യം

പ്രവാചകശബ്ദം 08-09-2023 - Friday

കൊച്ചി: ഏറ്റവും പുതിയ ഫീച്ചറുകളോടുകൂടി പിഒസി ബൈബിളിനു പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. പിഒസിയിൽ നടന്ന ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിലാണ് പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. വാട്സ് ആപ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങൾ ഷെയർ ചെയ്യാനുള്ള സൗകര്യമുണ്ട്. വാക്യങ്ങൾ ബുക്ക്മാർക്ക് ചെയ്യാനും നോട്ടുകൾ സൂക്ഷിക്കാനും സാധിക്കും.

സെർച്ച് ഓപ്ഷൻ, സുവിശേഷപ്പെട്ടി എന്നിവയും ലാറ്റിൻ, സീറോ മലങ്കര, സീറോ മലബാർ റീത്തുകളിലെ അനുദിന വായനകളും പുതിയ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ സൗജന്യമായി ആപ്ലിക്കേഷൻ ലഭിക്കും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഓഫ് ലൈനിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും. പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പി ള്ളി, ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ജീസസ് യൂത്ത് ടീമിലെ വിന്നി ഫെർണാണ്ടസും പി.സി. ബിജുവുമാണ് ആപ്ലിക്കേഷൻ നിർമിച്ചത്.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍


Related Articles »