India - 2024

സിസിബിഐ പതിനാലാമത് ദേശീയ മതബോധന സമ്മേളനം ഇന്ന് മുതല്‍

12-09-2023 - Tuesday

കൊച്ചി: കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം ഇന്ന് എറണാകുളത്ത് ആരംഭിക്കും. കച്ചേരിപ്പടി ആശീർഭവനിൽ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സിസിബിഐ മതബോധന കമ്മീഷൻ ചെയർമാനും മിയാവോ രൂപതാധ്യക്ഷനുമായ ഡോ. ജോർജ് പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും.

സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫൻ ആലത്തറ, എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊൺസാൽവസ് എന്നിവർ പ്രസംഗിക്കും. സമ്മേളനം 14ന് സമാപിക്കും. ഇന്ത്യയിലെ 132 രൂപതകളിൽ നിന്നായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കേരള റീജൺ സെക്രട്ടറിയും കെആർഎൽസിബിസി മതബോധന കമ്മീഷൻ സെക്രട്ടറിയുമായ ഫാ. മാത്യു പുതിയാത്ത് അറിയിച്ചു.


Related Articles »