India - 2024

ആർച്ച് ബിഷപ്പ് ഡോ. ജോർജ് പനന്തുണ്ടിലിന് തിരുവനന്തപുരത്ത് ഇന്ന് സ്വീകരണം

പ്രവാചകശബ്ദം 16-09-2023 - Saturday

തിരുവനന്തപുരം: കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതി നവാഭിഷിക്തനായ ആർച്ച് ബിഷപ്പ് ഡോ. ജോർജ് പനന്തുണ്ടിലിന് തിരുവനന്തപുരത്ത് ഇന്നു സ്വീകരണം നൽകും. പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ആർച്ച് ബിഷപ്പ് പനന്തുണ്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടക്കും.

മേജർ ആർച്ച് ബിഷപ്പ് കർ്ദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേലി, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ജോസഫ് മാർ തോമസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, തോമസ് മാർ അന്തോണിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പങ്കെടുക്കും. വൈകുന്നേരം ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.


Related Articles »