India - 2024

കേരള കാത്തലിക് നഴ്സസ് ഗിൽഡ് സംഗമം

പ്രവാചകശബ്ദം 21-09-2023 - Thursday

കൊച്ചി: കേരള കാത്തലിക് നഴ്സസ് ഗിൽഡ് സംഗമം പാലാരിവട്ടം പിഒസിയിൽ നടന്നു. വിവിധ രൂപതകളിലെ സ്ഥാപനങ്ങളിൽനിന്നുള്ള നഴ്സിംഗ് സൂപ്രണ്ടുമാർ, ചീഫ് നഴ്സിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഗിൽഡ് സ്റ്റേറ്റ് എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.

ദീപിക കൊച്ചി റെസിഡന്റ് മാനേജർ ഫാ. സൈമൺ പള്ളുപ്പേട്ട, ഫാ. സിജു ജോസഫ് പാലിയത്തറ, ഗിൽഡ് സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ പി.എസ്. സോണി യ, സെക്രട്ടറി ജോസി കെ. ജോർജ്, ലിൻസി ജോൺസ്, സിസ്റ്റർ ബെറ്റ്സി ആ ന്റണി എന്നിവർ പ്രസംഗിച്ചു. ലിറ്റി വർഗീസ് ക്ലാസ് നയിച്ചു. നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച ജിൻസി സെബാസ്റ്റ്യൻ (കാരിത്താ സ്), ജാൻസി മാത്യു (എൽഎൽഎം), സുനി സാൽവി (എംഎജിഐ), ടി.സി. ഉഷ (കണ്ണൂർ ഗവ. മെഡി. കോളജ്), ഫിലോമിന സ്റ്റാൻലി (ഹോളി ക്രോസ്) എന്നിവരെ സിഎൻജിഐ ബെസ്റ്റ് നഴ്സ് പുരസ്കാരം നൽകി ആദരിച്ചു.