India - 2024

ചങ്ങനാശ്ശേരി അതിരൂപതയില്‍ നാൽപതുദിനരാത്ര അഖണ്ഡ ആരാധന ഇന്നു മുതല്‍

പ്രവാചകശബ്ദം 17-10-2023 - Tuesday

ചങ്ങനാശേരി: മെത്രാപ്പോലീത്തൻ ദേവാലയത്തിൽ നാൽപതുദിനരാത്ര അഖണ്ഡ ആരാധന ഇന്നു വൈകുന്നേരം അഞ്ചിന് അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം "കരുണാർത്ഥന' എന്നു പേര് നല്കിയിരിക്കുന്ന നാല്പതു ദിന രാത്ര അഖണ്ഡ ആരാധന ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയോസ് കൺവൻഷൻ നയിക്കും. കേരളത്തിലെ അനുഗൃഹീതരായ 40 വചന പ്രഘോഷകർ ഓരോ ദിവസവും വൈകിട്ട് അഞ്ചിന്റെ പരിശുദ്ധ കുർബാനയെ തുടർന്ന് ഒമ്പതുവരെ കൺവെ ൻഷനും ആരാധനയും നയിക്കും.

രാത്രിയും പകലും മുഴുവൻ സമയവും സഭയുടെ യാമപ്രാർഥനകൾ അർപ്പിച്ച് ആരാധന നടത്തും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, തിരുവല്ല മെത്രാപ്പോലീത്താ തോമസ് മാർ കൂറീലോ സ്, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ചങ്ങനാശേരി വികാരി ജനറാറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.

പ്രാർത്ഥന നിയോഗങ്ങൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ: +91 98473 14640.


Related Articles »