Purgatory to Heaven. - August 2024

എത്രത്തോളം വേഗം ശുദ്ധീകരണം പൂര്‍ത്തിയാക്കുന്നുവോ അത് അത്രത്തോളം നല്ലത്

സ്വന്തം ലേഖകന്‍ 17-08-2023 - Thursday

“ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു. ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്” (പ്രഭാഷകന്‍ 35:4-5).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-12

“എത്രത്തോളം പെട്ടെന്ന്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കുന്നുവോ അത് അത്രത്തോളം നല്ലത്. നാം എത്രത്തോളം കൂടുതലായി ശുദ്ധീകരിക്കപ്പെട്ട് ദൈവേഷ്ടത്തിനു അനുസൃതമായി തീരുന്നുവോ, അത്രത്തോളം നാം സന്തോഷവാന്മാരായി തീരും. ദൈവത്തേയും നമ്മുടെ ചുറ്റുമുള്ളവരേയും വേണ്ടവിധം സ്നേഹിക്കുവാന്‍ നാം കഴിവുള്ളവരായി തീരുകയും, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം നമ്മള്‍ ഒരു അനുഗ്രഹമായി തീരുകയും ചെയ്യും. വിശുദ്ധ യോഹന്നാന്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് ഈ ശുദ്ധീകരണത്തിന്റെ അളവ്, ഒരാള്‍ എത്രമാത്രം ശുദ്ധീകരിക്കപ്പെടേണ്ടിയിരിക്കുന്നുവോ എന്നതിനേയും, താനുമായി എത്രത്തോളം ഐക്യത്തിലേക്ക് ദൈവം ഒരുവനെ നയിക്കുകയും ചെയ്യുന്നുവോ എന്നതിനേയുമനുസരിച്ചിരിക്കും.”

(റിന്യൂവല്‍ മിനിസ്ട്രീസിന്റെ അദ്ധ്യക്ഷനും ഗ്രന്ഥരചയിതാവുമായ റാല്‍ഫ് മാര്‍ട്ടിന്റെ വാക്കുകള്‍).

വിചിന്തനം:

യേശു ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു. നമ്മുടെ സ്വാര്‍ത്ഥതകളുപേക്ഷിച്ച് സ്വയം ശൂന്യനാകുവാനും, മറ്റുള്ളവരോടുള്ള സ്നേഹം നിറഞ്ഞ ഒരു ജീവിതം നയിക്കുവാനും നമുക്ക് പരിശ്രമിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »