Purgatory to Heaven. - April 2024

ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണം എത്രനാള്‍?

സ്വന്തം ലേഖകന്‍ 07-04-2023 - Friday

"ദൂതന്‍ രണ്ട് പേരെയും രഹസ്യമായി വിളിച്ചുപറഞ്ഞു: ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദിപറയുകയും ചെയ്യുവിന്‍. അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്മയെപ്രതി സകല ജീവികളുടെയും മുന്‍പില്‍ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുവിന്‍. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രഘോഷിച്ച് അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെ നാമത്തിനു മഹത്വം നല്‍കുകയും ചെയ്യുന്നത് ഉചിതമത്രേ. അവിടുത്തേക്കു നന്ദിപറയാന്‍ അമാന്തമരുത്" (തോബിത്ത് 12:6).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-7

നമ്മുടെ ജീവിതത്തിലെ ക്ലേശങ്ങളില്‍ നാം ദൈവത്തിനു നന്ദി പറയുകയും നന്മ പ്രവര്‍ത്തികള്‍ വഴി നമ്മുടെ ചെറിയ പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്യുകയോ വേണം. അല്ലെങ്കില്‍, അഗ്നിയില്‍ വിറകോ, പുല്‍നാമ്പോ കത്തിതീരുന്നത് പോലെ, നമ്മുടെ ചെറിയ പാപങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയില്‍ ദഹിച്ചു തീരുന്നത് വരെ നമുക്ക്‌ അവിടുത്തെ അഗ്നിയില്‍ കഴിയേണ്ടതായി വരും. ഒരുപക്ഷേ ആരെങ്കിലും പറയുമായിരിക്കും: ‘അവസാനം ശാശ്വതമായ ജീവിതത്തിലേക്ക്‌ പ്രവേശിക്കുമെങ്കില്‍ അവിടെ എത്രത്തോളം കാലം കഴിയുന്നതിലും എനിക്കൊരു കുഴപ്പവും ഇല്ല’.

പ്രിയപ്പെട്ട സഹോദരന്‍മാരേ, ആരും ഇങ്ങനെ പറയാതിരിക്കട്ടെ, കാരണം നമുക്ക്‌ ഈ ലോകത്ത്‌ ചിന്തിക്കുവാനോ, കാണുവാനോ, അനുഭവിക്കുവാനോ കഴിയുന്നതിനുമപ്പുറം മറ്റേതൊരു ശിക്ഷയേക്കാളും കടുത്ത വേദനയായിരിക്കും അത്. ദിവസങ്ങള്‍ കൊണ്ടായിരിക്കുമോ, മാസങ്ങള്‍ കൊണ്ടായിരിക്കുമോ, ഒരുപക്ഷേ വര്‍ഷങ്ങള്‍ കൊണ്ടായിരിക്കുമോ താന്‍ ശുദ്ധീകരണസ്ഥലം വഴി ശുദ്ധീകരിക്കപ്പെടാന്‍ പോകുന്നത് എന്ന് ഒരുവന് എങ്ങിനെ അറിയുവാന്‍ കഴിയും?”

(ആള്‍സിലെ വിശുദ്ധ സിസേറിയൂസിന്‍റെ വാക്കുകള്‍).

വിചിന്തനം: നമ്മുടെ ജീവിതത്തില്‍ വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കി, അവ നമ്മുടെ ജീവിതത്തില്‍ നിന്നും പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ പരിശ്രമിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »