Purgatory to Heaven. - March 2024

നമ്മുടെ ശുദ്ധീകരണം ഭൂമിയില്‍ തന്നെ നിറവേറ്റുക

സ്വന്തം ലേഖകന്‍ 07-03-2024 - Thursday

“എന്നെ അയച്ചവന്റെ പ്രവര്‍ത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ആര്‍ക്കും ജോലി ചെയ്യുവാന്‍ കഴിയാത്ത രാത്രികാലം വരുന്നു” (യോഹന്നാന്‍ 9:4).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 7

ജീവിതത്തില്‍ നമ്മുക്ക്' ആനന്ദം ആഗ്രഹിക്കാതിരിക്കാം. മക്കളേ, നാം ഇവിടെ സുരക്ഷിതരാണ്. ഈ ജിവിതത്തില്‍ അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ നമുക്ക്‌ നമ്മെ തന്നെ നിര്‍ബന്ധിക്കാം. അവന് ശുദ്ധീകരണസ്ഥലത്തേക്ക് പോകേണ്ടതായി വരില്ല. ഇവിടെ ഭൂമിയില്‍ വെച്ച് തന്നെ അവരുടെ മഹത്വം ആരംഭിക്കുന്നു. തന്റെ മുഴുവന്‍ പാപങ്ങള്‍ക്കുമായി ഇതിനോടകം തന്നെ അനുതപിച്ചവന്റെ മരണം എത്ര മാധുര്യമേറിയതായിരിക്കും. “നാം ഈ അവസ്ഥയിലെത്താത്തിടത്തോളം കാലം, നമുക്ക്‌ സഹനങ്ങള്‍ അനുഭവിക്കേണ്ടി വരികയാണെങ്കില്‍ ഈ ജീവിതത്തില്‍ തന്നെ അത് സ്വീകരിക്കുവാനുള്ള ശക്തിക്കായി ദൈവത്തോടു നമുക്ക്‌ അപേക്ഷിക്കാം. (ആവിലായിലെ വിശുദ്ധ തെരേസാ)

വിചിന്തനം: നമ്മുടെ ജീവിതത്തില്‍ ഏതെങ്കിലും കടമകളോ, വാഗ്ദാനങ്ങളോ നിറവേറ്റാതെ കിടക്കുന്നുണ്ടോ എന്ന് ഒരു പുനപരിശോധന നടത്തുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »