News - 2025
മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലെ ജനങ്ങളില്‍ 70% കത്തോലിക്കര്‍
പ്രവാചകശബ്ദം 15-11-2023 - Wednesday
മൗമേരെ: ലോകത്തെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ദ്വീപുകളിലൊന്നായ ഫ്ലോറസ് ദ്വീപിലെ അന്തേവാസികളില്‍ 70 ശതമാനവും കത്തോലിക്ക വിശ്വാസികള്‍. മിനിസ്റ്റേഴ്സ് ഓഫ് ദി ഇന്‍ഫേം (കമിലിയന്‍സ്) സമൂഹാംഗമായ ഫാ. ലൂയിജി ഗല്‍വാനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏജന്‍സിയ ഫിദെസാണ് വിശ്വാസികളാല്‍ സമ്പന്നമായ ഈ ദ്വീപിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇവിടെ നിന്നുള്ള നിരവധി സന്യസ്തരും വൈദികരും രാജ്യത്തിനകത്തും ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെന്നു മൗമേരെ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ഗല്‍വാനി ഏജന്‍സിയ ഫിദെസിന് നല്‍കിയ കത്തില്‍ കുറിച്ചു.
2009-ലാണ് കമിലിയന്‍ മിഷ്ണറിമാര്‍ ഫ്ലോറസ് ദ്വീപിലെ മൗമേരെയില്‍ താമസമാക്കുന്നത്. 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന്‍ രൂപതകളില്‍ 4 സെമിനാരികളിലായി കമിലിയന്‍ മിഷ്ണറിമാരുടെ സാന്നിദ്ധ്യം ഈ ദ്വീപിലുണ്ട്. രണ്ട് സാമൂഹ്യ കേന്ദ്രങ്ങള്‍ വഴി 160 പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പോഷകാഹാര പദ്ധതിയും, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര സഹായ പദ്ധതിയും, പ്രത്യേക ഭവന പദ്ധതിയും നടത്തിവരുന്നതിന് പുറമേ മിനറല്‍ വാട്ടര്‍, കമിലിയസ് ഐസ്ക്രീം തുടങ്ങിയവയുടെ ഉല്‍പ്പാദനവും ഈ മിഷ്ണറിമാരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു.
നിലവില്‍ ദ്വീപിലെ കമിലിയന്‍ സമൂഹത്തിനു 11 വൈദികരും, 3 പ്രാദേശിക ഡീക്കന്മാരുമാണ് ഉള്ളത്. 25 യുവാക്കളും, 70 സെമിനാരി വിദ്യാര്‍ത്ഥികളും തത്വശാസ്ത്ര കോഴ്സുകള്‍ പഠിക്കുകയാണ്. ഇവരില്‍ രണ്ടുപേര്‍ പാക്കിസ്ഥാനികളും, രണ്ടു പേര്‍ കിഴക്കന്‍ തിമോറില്‍ നിന്നുമുള്ളവരാണ്. 13,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപില്‍ ഏതാണ്ട് 15 ലക്ഷത്തോളം ആളുകളാണ് വസിക്കുന്നത്. മത്സ്യ കൃഷി, നെല്ല്, തെങ്ങ്, വാഴ തുടങ്ങിയവയുമാണ് ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ 7% മാത്രമാണ് ക്രൈസ്തവര്‍.
Tag: In one of the poorest islands, around 70% of the inhabitants are Catholic, Flores island, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക