News

'ദൈവവചനം' ഓണ്‍ലൈന്‍ പഠനപരമ്പര മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും; മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും

പ്രവാചകശബ്ദം 15-11-2023 - Wednesday

വിശുദ്ധ ഗ്രന്ഥം അത് എഴുതപ്പെട്ട അരൂപിയിൽത്തന്നെ വായിക്കുവാനും വ്യാഖ്യാനിക്കുവാനും സഹായിക്കുന്ന ഓൺലൈൻ പഠനപരമ്പര നവംബർ 18 മുതല്‍ Zoom-ല്‍. പ്രമുഖ കത്തോലിക്ക മാധ്യമമായ 'പ്രവാചകശബ്ദം' ഒരുക്കുന്ന ഈ പഠനപരമ്പര ശനിയാഴ്ച (നവംബര്‍ 18) ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് Zoom-ല്‍ ആരംഭിക്കും. ഗേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആധുനിക കാലഘട്ടത്തിൽ തിരുസഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്ര പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാവിഷ്കരണത്തെപ്പറ്റിയുള്ള പ്രമാണരേഖയായ 'Dei Verbum' (ദൈവവചനം) വിശദമായി പഠിക്കുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

വിശുദ്ധ ലിഖിതത്തിന്റെ നിവേശനവും സത്യവും, വിശുദ്ധ ലിഖിതത്തിന്റെ വ്യാഖ്യാനം, ദൈവിക വെളിപാടിന്റെ സ്വഭാവവും ഉള്ളടക്കവും, മിശിഹായുടെ വെളിപാടിന്റെ പൂർണ്ണത, ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ, തുടങ്ങിയ വിഷയങ്ങൾ വിശദമായി പഠിച്ചുകൊണ്ട് പരിശുദ്ധാത്മാവ് സഭയിലൂടെ നൽകുന്ന ആധികാരിക പ്രബോധനങ്ങൾക്കനുസരിച്ച് ദൈവവചനം പഠിക്കുവാനും വ്യാഖ്യാനിക്കുവാനും സഹായിക്കുന്ന പഠനപരമ്പര കത്തോലിക്കാ സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുക.

ദൈവവചനം അതിന്റെ പൂർണ്ണതയിൽ മനസിലാക്കുവാനും വിശ്വസ്തതാപൂർവ്വം പ്രഘോഷിക്കുവാനും ആഗ്രഹിക്കുന്ന വൈദികർക്കും സന്യസ്‌തർക്കും വചനപ്രഘോഷകർക്കും, അൽമായ വിശ്വാസികൾക്കും ഒരുപോലെ ഉപകാരപ്രദമായ ക്ലാസുകളാണ് ഓണ്‍ലൈനായി ലഭിക്കുക. ലോകത്തിന്റെ ഏതുഭാഗത്തായിരുന്നാലും നാം ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ക്ലാസിൽ തത്സമയം പങ്കെടുക്കുവാനും സംശയ നിവാരണം നടത്തുവാനും ക്ലാസില്‍ സൗജന്യമായി അവസരമുണ്ട്. എല്ലാ മാസത്തെയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ZOOM-ലൂടെയാണ് ഈ പഠനപരമ്പര നടക്കുക.

മനുഷ്യമനസ്സിന്റെ അറിവിനെ അതിലംഘിക്കുന്ന ദൈവിക വെളിപാടിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന ഈ പഠനപരമ്പരയിലേക്ക് ഏവര്‍ക്കും സ്വാഗതം.

ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ താഴെയുള്ള ഗ്രൂപ്പുകളില്‍ ഒന്നില്‍ ജോയിന്‍ ചെയ്യുക. ഒന്നാമത്തെ ഗ്രൂപ്പ് ലിങ്ക് ഫുള്‍ ആയെങ്കില്‍ മാത്രം രണ്ടാമത്തെ ലിങ്ക് ഉപയോഗിക്കുക. ‍

https://chat.whatsapp.com/J24APTcWilQBL1ylBWjpHh

https://chat.whatsapp.com/FsVgktor7rkHEpk3FGeVJA

➧➧ ➧➧Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍


Related Articles »