News

ആയിരങ്ങള്‍ക്ക് വിശ്വാസ വെളിച്ചം പകരുന്ന വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പര തുടരുന്നു: 29ാം ഓണ്‍ലൈന്‍ ക്ലാസ് നാളെ (ജൂണ്‍ 4 ശനിയാഴ്ച)

പ്രവാചകശബ്ദം 03-06-2022 - Friday

മലയാളികളായ ക്രൈസ്തവ സമൂഹത്തിന് വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ ഏറെ സഹായകരമായ, തിരുസഭ പ്രബോധനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ 29ാം ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ജൂണ്‍ 4) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പര പതിവുപോലെ കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. നാളെ ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക.

ആരാണ് ഡീക്കന്‍മാര്‍? ഡീക്കന്‍മാരുടെ ശുശ്രൂഷ ഏതൊക്കെ മേഖലകളിലാണ്? തിരുസഭയില്‍ ഡീക്കന്‍മാരുടെ സ്ഥാനമെന്താണ്? ഡീക്കന്‍മാര്‍ക്ക് വിവാഹം ചെയ്യാമോ? ആരാണ് പെര്‍മനന്‍റ് ഡീക്കന്‍മാര്‍? ഡീക്കന്മാരെ കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പശ്ചാത്തലമെന്താണ്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് ക്ലാസ് നടക്കുക. ക്ലാസില്‍ വിശ്വാസവുമായി ബന്ധപ്പെട്ട ഓരോ വിശ്വാസിയുടെയും സംശയങ്ങള്‍ നികത്താനും പ്രത്യേക അവസരമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധിപേരാണ് ക്ലാസില്‍ ഭാഗഭാക്കാകുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »