News - 2024

ദൈവത്തിന്റെ കരുണ കൊണ്ടുമാത്രം സ്വർഗ്ഗം പ്രാപിക്കാൻ സാധിക്കുമോ?

പ്രവാചകശബ്ദം 22-11-2023 - Wednesday

ദൈവത്തിന്റെ കരുണകൊണ്ടുമാത്രമേ ഒരു വ്യക്തി സ്വർഗത്തിൽ പോകുകയുള്ളു എന്നു നമുക്ക് ഉറപ്പിച്ചു പറയാം. കാരണം മനുഷ്യന്റെ ഒരു പ്രവൃത്തിയും ഒരു വ്യക്തിയെ സ്വർഗത്തിലെത്തിക്കാൻ പര്യാപ്ത‌മല്ല. നാം എത്രയധികം പുണ്യം ചെയ്താലും വാസ്തവത്തിൽ നമ്മുടെ വ്യക്തിപരമായ പുണ്യത്തിന്റെ്റെ പിൻബലത്തിൽ ഒരു വ്യക്തിക്കും സ്വർഗം അവകാശപ്പെടുത്താൻ സാധിക്കുകയില്ല. ദൈവം കരുണയോടെ നമ്മെ കൈപിടിച്ചുയർത്തിയെങ്കിൽ മാത്രമേ ഏതൊരു മനുഷ്യവ്യക്തിയും സ്വർഗത്തിലെത്തുകയുള്ളു എന്നത് യാഥാർത്ഥ്യമാണ്.

എന്നാൽ മനുഷ്യൻ എപ്രകാരം ജീവിച്ചാലും ഒരു കുഴപ്പവുമില്ല. ദൈവത്തിൻ്റെ കരുണ മാത്രം മതിയെന്നു ചിന്തിക്കരുത്. ദൈവം കാണിക്കുന്ന കാരുണ്യത്തോട് ഒരു വ്യക്തി ക്രിയാത്മക മായി പ്രതികരിക്കണം. അങ്ങനെ പ്രതികരിക്കുമ്പോഴാണ് ദൈവ ത്തിൻ്റെ കാരുണ്യം നമ്മിൽ പ്രവർത്തനനിരതമാകുന്നതും ദൈവ ത്തിന്റെ പ്രകാശം നമ്മിൽ നിറഞ്ഞ് നാം പ്രകാശിക്കുന്നവരുമാകു ന്നത്. അതായത് സൂര്യപ്രകാശം ചന്ദ്രനിൽ വീഴുമ്പോൾ ചന്ദ്രൻ നമുക്ക് നിലാവെന്ന പ്രകാശം തരുന്നതുപോലെ ദൈവത്തിൻ്റെ കരുണ അനുഭവിക്കുന്ന വ്യക്തികൾ മറ്റുള്ളവരോട് കാരുണ്യം കാണിച്ചുകൊണ്ടിരിക്കും.

അതുകൊണ്ട് ദൈവകരുണയിൽ ഞാൻ ജീവിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയുവാനുള്ള വഴിയെന്ത് എന്നു ചോദിച്ചാൽ ഞാനെന്റെ ജീവിതത്തിൽ മറ്റുള്ളവരോട് കരുണകാണിക്കുന്നുണ്ടോ എന്നതാണ്. ദൈവത്തിൻ്റെ കാരുണ്യം മാത്രം മതിയോ എന്നുചോദിച്ചാൽ തീർച്ചയായും മതി, പക്ഷേ ആ കാരുണ്യം ഞാൻ മറ്റുള്ളവർക്ക് നൽകുന്നു എങ്കിൽ മാത്രമേ ദൈവകാരുണ്യത്തിന് അർഹനായവ്യ ക്തിയാണ് ഞാൻ എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കൂ. ദൈവത്തിന്റെ കാരുണ്യം പോലെതന്നെ പ്രസക്തമാണ് നാം ഒരോരുത്തരും വ്യക്തി ജീവിതത്തിൽ സഹജീവികളോടു കാണിക്കുന്ന കാരുണ്യം. കാരണം ദൈവകാരുണ്യത്തിന് അർഹമായ വഴിയിലാണ് സഞ്ചരിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും വലിയതെളിവ് മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യ പ്രവൃത്തികളാണ്.

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ 'വിശ്വാസ വഴിയിലെ സംശയങ്ങൾ' എന്ന പുസ്തകത്തിൽ നിന്നും)


Related Articles »