India - 2024

''എറണാകുളം-അങ്കമാലി അതിരൂപതയിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാര്‍ ഏകീകൃത കുർബാന അർപ്പിക്കണം''

പ്രവാചകശബ്ദം 02-12-2023 - Saturday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാർ, സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കാൻ സന്നദ്ധരാവണമെന്ന് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർദേശം നൽകി. ഏകീകൃത കുർബാനയർപ്പണത്തിനു തയാറാണെന്നു രേഖാമൂലം ഡീക്കന്മാർ എഴുതി നൽകണമെന്നും അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.

അതിരൂപതയിലെയും സന്യാസ സമൂഹങ്ങളിലെയും ഡീക്കന്മാർക്ക് നിർദേശം ബാധകമാണ്. ഏകീകൃത കുർബാനയർപ്പണത്തിനു സന്നദ്ധത അറിയി ക്കുന്നവർക്ക് പൗരോഹിത്യ സ്വീകരണത്തിന് അനുമതി നൽകുമെന്നും അഡ്‌മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിരൂപത കൂരിയ, അതിരൂപതയിലെ ഡീക്കന്മാർ, ബിഷപ്പുമാർ, സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാർ എന്നിവർക്ക് കത്ത് കൈമാറി. ഡീക്ക ന്മാർ നൽകേണ്ട സമ്മതപത്രത്തിൻ്റെ മാതൃകയും കത്തിനൊപ്പം നൽകിയിട്ടുണ്ട്.


Related Articles »