India - 2025

പിറവിത്തിരുനാൾ ദിനത്തിൽ ഏകീകൃത കുർബാന അർപ്പണരീതി ആരംഭിക്കണം: പാപ്പയുടെ നിര്‍ദ്ദേശം ആവര്‍ത്തിച്ച് അതിരൂപതാ അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ

പ്രവാചകശബ്ദം 24-12-2023 - Sunday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിൽ പിറവിത്തിരുനാൾ ദിനത്തിൽ ഏകീകൃത കുർബാന അർപ്പണരീതി ആരംഭിക്കണമെന്ന് അതിരൂപതാ അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ. അതിരൂപതയുടെ ആസ്ഥാനദേവാലയമായ സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഉൾപ്പെടെ അടഞ്ഞുകിടക്കുന്ന ദേവാലയങ്ങൾ എത്രയും വേഗം തുറന്ന് വിശുദ്ധ കുർബാനയും മറ്റു തിരുക്കർമങ്ങളും നടത്താനാവശ്യമായ സാഹചര്യം ഒരുക്കാൻ ചുമതലപ്പെട്ട എല്ലാവരും ശ്രമിക്കണമെന്നും അഡ്‌മിനിസ്ട്രേറ്റർ സർക്കുലറിലൂടെ ആവശ്യപ്പെട്ടു.

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ താൻ തീക്ഷ്‌ണമായി പ്രാർത്ഥിക്കുകയും ആത്മാർഥമായും തീവ്രമായും പരിശ്രമിക്കുകയും ചെയ്യുകയാണ്. പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിലും താനും അതിരൂപതയിലെ വൈദികരും സന്യസ്‌തരും അല്‌മായരുമായി വിവിധ തലങ്ങളിൽ സംഭാഷണം നടത്തി. സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാനയർപ്പണരീതി എങ്ങനെ ഫലപ്രദമായും സമാധാനാന്തരീക്ഷത്തിലും അതിരൂപതയിൽ നടപ്പാക്കാമെന്നതായിരുന്നു ചർച്ചകളുടെ ലക്ഷ്യം.

ചർച്ചകളിലൂടെ നിർണായക തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. സിനഡ് തീരുമാനപ്രകാരം അതിരൂപത മുന്നോട്ടുപോകണമെന്നാണു പൗര സ്ത്യ കാര്യാലയത്തിന്റെയും വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിൻ്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും നിർദേശമെന്നാണ് വത്തിക്കാനിലേക്കു മടങ്ങുംമുമ്പ് പൊന്തിഫിക്കൽ ഡലഗേറ്റ് തന്നോടു പറഞ്ഞത്. പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് മാർ സിറിൽ വാസിലും അതിരൂപതയിലെ ദൈവജനത്തിനായി കത്തെഴുതി. ഫ്രാൻസിസ് മാർപാപ്പയോടുള്ള സ്നേഹവും വിശ്വസ്‌തതയും വാക്കുകളിലൂടെ മാത്രമല്ല, ഉചിതമായ പ്രവൃത്തികളിലൂടെയും പ്രകടിപ്പിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മിശിഹായോടും അവിടുത്തെ സഭയോടുമുള്ള സ്നേഹം, ഒരു പ്രാദേശിക ആ ചാരത്തോടുള്ള അടുപ്പം ത്യജിക്കാൻ നമ്മെ ശക്തരാക്കേണ്ടതുണ്ട്. അത് നമു ക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിലും ആഴത്തിൽ വേരൂന്നിയതും ആത്മീയമായി ഉപയോഗപ്രദവുമെങ്കിലും പരിശുദ്ധ പിതാവിനോടുള്ള വിശ്വസ്‌തതയുടെയും അനുസരണത്തിൻ്റെയും അടയാളമായി ഈ പ്രവൃത്തി നമുക്കു സന്തോഷ ത്തോടെ ചെയ്യാം. പരിശുദ്ധ പിതാവിനെയും സഭയെയും സ്നേഹിക്കുന്നവർ ഒഴികഴിവുകളും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത പിടിവാശിയും ഉപേക്ഷിച്ച് അദ്ദേഹത്തെ അനുസരിക്കും.

ഈ അതിരൂപതയും അതിലെ അല്‌മായരും സമർപ്പിതരും വൈദികരും എപ്പോഴും മാർപാപ്പയോടും സഭയോടുമുള്ള സ്നേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പരി ശുദ്ധ പിതാവിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് ഈ സ്നേഹം ഉചിതമാ യും വ്യക്തമായും പ്രകടിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. തൻ്റെ സമൃദ്ധമാ യ കൃപയാൽ നമ്മുടെ ഉദാരമായ അനുസരണത്തിന് കർത്താവ് പ്രതിഫലം ത രുമെന്നും പൊന്തിഫിക്കൽ ഡെലഗേറ്റ് കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. അഡ്മ‌ിനിസ്ട്രേറ്ററുടെ സർക്കുലറും പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ കത്തും ഇന്ന് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


Related Articles »