India - 2025
രണ്ടു പള്ളികളിൽ ഏകീകൃത കുർബാന നടത്താൻ എറണാകുളം മുൻസിഫ് കോടതിയുടെ നിര്‍ദേശം
പ്രവാചകശബ്ദം 10-02-2024 - Saturday
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ടു പള്ളികളിൽ സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന നടത്താൻ എറണാകുളം മുൻസിഫ് കോടതി ഉത്തരവിട്ടു. പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഡി പോറസ്, ഗാന്ധിനഗർ മാതാനഗർ പള്ളികളി ലാണ് ഏകീകൃത കുർബാനയ്ക്ക് കോടതി ഉത്തരവിട്ടത്.
ജനാഭിമുഖ കുർബാന സിനഡ് നിരോധിച്ചതാണെന്നും അതിനാൽ പള്ളികളിൽ സിനഡ് നിർദേശം നടപ്പാക്കാൻ കോടതി ഇടപെടമെന്നും ആവശ്യപ്പെട്ടു വിശ്വാസികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. സേവ്യർ അലക്സാണ്ടർ, ടി.എം. ഔസേപ്പ്, ലൂക്കോസ് ജോസഫ്, ബീന ജസ്റ്റി, കെ.സി.ഫ്രാൻസിസ്, ജോർജ് തോമസ്, ദേവസ്യ സ്‌കറിയ, സാബു ചെറിയാൻ എന്നിവരാണു ഹർജിക്കാർ.