News - 2025

മെക്സിക്കന്‍ നടന്‍ അർജന്റീനയുടെ നിയുക്ത പ്രസിഡന്റിനു ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിച്ചു

പ്രവാചകശബ്ദം 11-12-2023 - Monday

ബ്യൂണസ് അയേഴ്സ്: മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി അർജന്റീനയുടെ പുതിയ പ്രസിഡന്റായ ജാവിയർ മിലിയ്ക്കു ആഗോള പ്രസിദ്ധമായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം അർജന്റീനയുടെ പ്രസിഡന്റായി ചുമതലയേൽക്കുമെന്നും ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിൽ അദ്ദേഹത്തിന് ആശംസകൾ അര്‍പ്പിക്കുകയാണെന്നും എഡ്വാര്‍ഡോ നവമാധ്യമങ്ങളില്‍ കുറിച്ചു.

മെക്സിക്കോയുടെ രക്ഷാധികാരിയും അമേരിക്കയുടെ ചക്രവർത്തിയുമായ യേശുക്രിസ്തുവിന്റെ കൃപ അർജന്റീനിയൻ ജനതയിൽ വ്യാപിപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഡിസംബര്‍ 10നു 'എക്സില്‍' പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും പതിനായിരത്തില്‍ അധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനിരിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് വെരാസ്റ്റെഗൂയി.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയും മരിയ ഭക്തനുമായ വെരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായതിനാല്‍ അര്‍ജന്‍റീനയിലെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ജന്മനാടായ അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലിയ്ക്കു അടുത്തിടെ ഫ്രാന്‍സിസ് പാപ്പ ജപമാല സമ്മാനിച്ചിരിന്നു.

Tag: Eduardo Verástegui gave a gift to Javier Milei image of the Virgin of Guadalupe, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »