India - 2025

മാഹി ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി

27-12-2023 - Wednesday

മാഹി: മാഹി സെൻ്റ തെരേസാ തീർത്ഥാടനകേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി ഇന്നലെ കൃതജ്ഞതാ ബലിയർപ്പണം നടത്തി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം വഹിച്ചു. രാവിലെ പള്ളിയിലെത്തിയ ബിഷപ്പിന് ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കലിൻ്റ നേതൃത്വത്തിൽ സ്വീകരണം നല്കി. കൃതജ്ഞതാ ബലിയർപ്പണത്തിനുശേഷം കേക്ക് മുറിച്ച് ബിഷപ്പ് ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷവും ഇന്നലെ രാവിലെ ആരംഭിച്ചു.

വടക്കൻ കേരളത്തിൽ ആദ്യമായാണ് ഒരു ദേവാലയം ബസിലിക്കയായി ഉയർത്തപ്പെടുന്നത്. പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെയും കേരളത്തിലെ പതിനൊന്നാമത്തെയും ബസിലിക്കയാണിത്. മാഹി പളളി സ്ഥാപിച്ചിട്ട് 300 വർഷം പൂർത്തിയായതിൻ്റെ ആഘോഷവും കോഴിക്കോട് രൂപത ശതാബ്ദി ആഘോഷവും നടക്കുന്ന വേളയിൽ ലഭിച്ച ബസിലിക്ക പദവി രൂപതയ്ക്കുള്ള അംഗീകാരം കൂടിയായി. നവംബർ 21 നാണ് പള്ളി ബസിലിക്ക പദവിയിലേക്ക് ഉയർന്നത്. ഇനി എല്ലാ വർഷം നവംബർ 21 ന് വാർഷികാഘോഷ പരിപാടികൾ നടക്കും. ബസിലിക്ക പദവിയിലേക്ക് ഉയർന്നതിന്റെ ആഘോഷങ്ങളും ഉടനെ നടക്കും.


Related Articles »