India - 2024

കെസിബിസി കരിസ്‌മാറ്റിക്ക് കമ്മീഷന്റെ കീഴിലുള്ള കെസിഎസ്‌സി ഗ്രാന്റ് കോൺഫറൻസ് ഇന്നു മുതൽ

പ്രവാചകശബ്ദം 26-01-2024 - Friday

തൃശൂർ: കെസിബിസി കരിസ്‌മാറ്റിക്ക് കമ്മീഷൻ്റെ കീഴിലുള്ള കേരള കാരീസ് സർ‌വീസ് കമ്യൂണിയൻ്റെ (കെസിഎസ്‌സി) നേത്യത്വത്തിലുള്ള ഗ്രാൻ്റ് കോൺഫറൻസ്-2024 ഇന്നു മുതൽ 28 വരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ഇംഗ്ലീഷ് കാമ്പസിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കോൺഫറൻസിൽ കരിസ്‌മാറ്റിക്ക് കമ്മീഷൻ ചെയർമാൻ, കോഴിക്കോട് ബിഷപ് ഡോ, വർഗീസ് ചക്കാലയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കാലിസ്റ്റ്, ഷെവ. സിറിൽ ജോൺ, ഫാ. ജോർജ് പനയ്ക്കൽ വിസി. ഫാ. ഫ്രാൻസിസ് കർത്താനം വിസി, ഫാ.ജോസഫ് താമരവെളി, റവ.ഡോ. അലോഷ്യസ് കുളങ്ങര, റവ. ഡോ. ജോസഫ് കടുപ്പിൽ തുടങ്ങിയവർ വചനപ്രഘോഷണം നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കരിസ്‌മാറ്റിക്ക് നവീകരണത്തിന് നേത്യത്വം നൽകുന്ന 1200ഓളം അല്മായരും നൂറോളം വൈദികരും സിസ്റ്റേഴ്സ്‌സും പങ്കെടുക്കും. 28ന് ഉച്ചകഴിഞ്ഞു രണ്ടോടെ സമാപിക്കും.