News

ഈസ്റ്റർ ദിനത്തിൽ ടെന്നസിയിലെ ദേവാലയത്തിന്റെ പുറത്ത് നൂറുകണക്കിന് ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയിൽ

പ്രവാചകശബ്ദം 02-04-2024 - Tuesday

ടെന്നസി: അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിലെ ദേവാലയത്തിന് പുറത്ത് ഒരു ട്രെയിലറിൽ നൂറുകണക്കിന് ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കത്തിയ നിലയിൽ കണ്ടെത്തിയ ബൈബിൾ പ്രതികൾ മനപൂര്‍വ്വം അഗ്നിയ്ക്കിരയാക്കിയതാണെന്ന് വിൽസൺ കൗണ്ടി പോലീസ് വിഭാഗം പറഞ്ഞു. ഗ്ലോബൽ വിഷൻ ബൈബിൾ ചർച്ചിന് പുറത്താണ് ബൈബിൾ കോപ്പികള്‍ കത്തിയ നിലയിൽ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ മൗണ്ട് ജൂലിയറ്റ് പോലീസ് വിഭാഗവും, അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു.

ഒരു ദിവസം മുന്‍പാണ് ആരാധനാലയത്തിന്റെ ചുമതലമുണ്ടായിരുന്ന പാസ്റ്റർ ഗ്രഗ് ലോക്കി ഇസ്രായേൽ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയത്. ഒരു വ്യക്തി ട്രെയിലർ അവിടെ കൊണ്ടുവരുന്നതും അതിന് തീയിടുന്നതും സുരക്ഷാ കാമറകളിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാർക്കിങ്ങിൽ ആ സമയത്ത് ഉണ്ടായിരുന്ന ഒരു സ്ത്രീയാണ് പോലീസിനെ ഉടനെ വിവരം അറിയിച്ചതെന്ന് പാസ്റ്റർ ലോക്കി പറഞ്ഞു. സംഭവത്തിൽ വിൽസൺ കൗണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എന്നാൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.


Related Articles »