India - 2025
ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റിവയ്ക്കണം: സീറോ മലബാർ സഭ അല്മായ ഫോറം
പ്രവാചകശബ്ദം 24-06-2024 - Monday
കൊച്ചി: എംജി യൂണിവേഴ്‌സിറ്റിയുടെ ഈമാസം 28ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്നിലേക്കു മാറ്റിവച്ചതിൽ സീറോ മലബാർ സഭ അല്മായ ഫോറം പ്രതിഷേധിച്ചു.
സീറോമലബാർ കത്തോലിക്കരുടെ പുണ്യദിനമായ ജൂലൈ മൂന്നിനു പരീക്ഷ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും സീറോമലബാർ സഭ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟