India - 2025

ദുക്റാന തിരുനാള്‍ ദിനത്തില്‍ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി ക്രമീകരിക്കണം; കെസിബിസി മുഖ്യമന്ത്രിക്ക് കത്തയച്ചു

പ്രവാചകശബ്ദം 01-07-2023 - Saturday

കൊച്ചി: ക്രൈസ്തവരെ സംബന്ധിച്ച് പാവനമായി ആചരിച്ചുവരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് (ദുക്റാന) നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്കു മാറ്റി ക്രമീകരിക്കാൻ സർവകലാശാല അധികൃതർക്കു നിർദേശം നൽകണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

ക്രിസ്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അന്നേദിവസം അവധിയാണ്. പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്ന പതിവുണ്ട്. എന്നാൽ ഇക്കുറി ജൂലൈ മൂന്നിന് വിവിധ കോളജുകളിൽ വിവിധ കോഴ്സുകളുടെ പരീക്ഷ നടത്തുന്നതിന് കേരള, എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ ടൈംടേബിൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

ക്രിസ്ത്യൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതിനിഷേധവുമാണ്. വിദ്യാർഥികളുടെ മതപരമായ അവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തു ന്നതിന് യൂണിവേഴ്സിറ്റി അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. ജൂലൈ മൂന്നിലെ പരീ ക്ഷകൾ മാറ്റിവച്ച് മതപരമായ അവകാശം ഉറപ്പാക്കണമെന്നും കെസിബിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.


Related Articles »