India - 2025

കർഷകർക്ക് കൊടുക്കേണ്ട അംഗീകാരം നല്‍കാത്തത് കൊണ്ടാണ് പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 17-07-2024 - Wednesday

കാഞ്ഞിരപ്പള്ളി: കർഷകർക്ക് കൊടുക്കേണ്ട അംഗീകാരം കൊടുക്കാതെ വരുന്നതുകൊണ്ടാണ് പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഇൻഫാം ദേശീയ സമിതിയുടെ നേതൃത്വത്തിൽ വിവിധ കാർഷികജില്ലകളിലെ 80 വയസിനു മുകളിൽ പ്രായമുള്ള കർഷകരെ ആദരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

മണ്ണ് ഒരിക്കലും ചതിക്കില്ലെന്നും ചതിക്കുന്നത് അധികാരികളാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സർക്കാരിൽനിന്ന് സഹായം ലഭിച്ചിട്ട് കർഷകർക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. ബഫർ സോൺ, കാട്ടുമൃഗശല്യം ഒന്നും നമ്മളെ തളർത്തില്ല. കുടിയേറ്റസമയങ്ങളിൽ ഇതിലും വലിയ പ്രശ്‌നങ്ങളെ നേരിട്ടവരാണ് കർഷകരെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ കർഷകരെ അവഗണിക്കുകയാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോ സ് പുളിക്കൽ പറഞ്ഞു. കർഷകരെ കൂടാതെ ഒരു രാജ്യവും പുരോഗമിക്കുന്നില്ല. പഞ്ചാബിലെ കർഷകസമരം വിജയിക്കാൻ കാരണം കർഷകർ ഒറ്റക്കെട്ടാ യി നിന്നതുകൊണ്ടാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ ലോകത്തിലുള്ള എല്ലാവർക്കും അ ന്നം വിളമ്പുന്നത് ഒരു ദൈവവിളിയായി ഏറ്റെടുത്തവരാണ് ഈ കർഷകരെ ന്നും വെള്ളിത്തുട്ടുകളുടെ തിളക്കം നോക്കി പരിസ്ഥിതിവാദം പ്രസംഗിക്കുന്ന കപട പരിസ്ഥിതിവാദികൾക്കും ഈ കർഷകർ സ്നേഹപൂർവം അന്നം വിളമ്പിയെന്ന് ആമുഖപ്രഭാഷണം നടത്തിയ ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.

ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ, സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, ദേശീയ സെക്രട്ടറി സണ്ണി അര ഞ്ഞാണി പുത്തൻപുരയിൽ, ദേശീയ എക്‌സിക്യൂടടീവ് അംഗം ജോയി തെ ങ്ങുംകുടി, സംസ്ഥാന പ്രസിഡൻ്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി അഗ സ്റ്റിൻ പുളിക്കക്കണ്ടം, സംസ്ഥാന ജോയിൻ്റ സെക്രട്ടറി ടോം ചമ്പക്കുളം, സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്‌കറിയ നല്ലാംകുഴി എന്നിവർ പ്രസംഗിച്ചു. ദേശീ യ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ സ്വാഗതവും കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡൻ്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ നന്ദിയും പറഞ്ഞു.

യോഗത്തിൽ ഇൻഫാം സംസ്ഥാന ഡയറക്ടറായി നിയമിക്കപ്പെട്ട ഫാ. ജോർജ് പൊട്ടയ്ക്കലിനെയും സംസ്ഥാന കോഓർഡിനേറ്ററായി നിയമിക്കപ്പെട്ട ഫാ. ജോസ് മോനിപ്പള്ളിയെയും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആദരിച്ചു. മ ണ്ണിൽ പൊന്നുവിളയിച്ച വിവിധ കാർഷികജില്ലകളിൽ നിന്നുള്ള 188 കർഷക രാണ് പൊടിമറ്റത്തു നടന്ന യോഗത്തിൽ ആദരിക്കപ്പെട്ടത്. യാത്ര ചെയ്‌ വരാൻ സാധിക്കാത്ത 80 വയസു പിന്നിട്ട മറ്റു കർഷകരെ താലൂക്കു തലത്തിലും ഗ്രാമതലത്തിലും വീടുകളിലെത്തി ആദരിക്കും.


Related Articles »