India - 2025

ദുരന്തത്തെ അതിജീവിക്കാൻ കൈക്കോര്‍ത്ത് ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസും

02-08-2024 - Friday

സുൽത്താൻ ബത്തേരി: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ തീരാദുരിതത്തിലാക്കിയ ഉരുൾപൊട്ടലിനെ അതിജീവിക്കാൻ ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസും. ദുരന്തം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽതന്നെ രൂപതയുടെ സാമൂഹിക സേവനവിഭാഗമായ ശ്രേയസ് ടീം അംഗങ്ങൾ കർമനിരതരായി. രാത്രിവരെ സന്നദ്ധ പ്രവർത്തകരെ സഹായിക്കാനും പ്രദേശത്തെ തത്സമയ വിവരങ്ങൾ അറിയിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുന്നതിനും സന്നദ്ധരായുണ്ട്.

ക്യാമ്പുകളിലും കുടുംബങ്ങൾക്ക് ആശ്വാസകരമായ പ്രവർത്തനങ്ങൾ സ്വരൂപിക്കുന്നതിനും പ്രവർത്തിച്ചുവരുന്നു. കുടുംബങ്ങളുടെ പുനരധിവാസത്തി നായി സർക്കാർ സംവിധാനങ്ങളോടൊപ്പം നിന്നു പ്രവർത്തിക്കുമെന്നും അതിനായി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ഒന്നിക്കണമെന്നും ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് അഭ്യർത്ഥിച്ചു. എക്സ‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, കേന്ദ്ര, മേഖല പ്രവർത്തകരുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെ ശ്രേയസ് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്.


Related Articles »