India - 2024

മോൺ. കൂവക്കാട്ട്: കേരളത്തിൽ നിന്ന് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആറാമത്തെ വ്യക്തി

പ്രവാചകശബ്ദം 07-10-2024 - Monday

കൊച്ചി: കേരളത്തിൽ നിന്ന് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആറാമത്തെയാളാണു മോൺ. കൂവക്കാട്ട്. മാർ ജോസഫ് പാറേക്കാട്ടിലാണ് ആദ്യമായി കേരളത്തിൽനിന്ന് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. തുടർന്ന് മാർ ആൻ്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരും കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2012-ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയാണ് മാർ ജോർജ് ആലഞ്ചേരിയെയും ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയേയും കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

മാർ ജോർജ് ആലഞ്ചേരിയും മാർ ക്ലീമിസ് കാതോലിക്കാബാവയും കൂടാതെ മുംബൈ ആർച്ച് ബിഷപ്പ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഗോവ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവെ, ഹൈദരാബാദ് ആർച്ച് ബിഷപ്പ് ഡോ. ആന്റണി പൂള എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള നിലവിലെ കർദ്ദിനാളുമാർ. നിലവിൽ കത്തോലിക്കാസഭയിൽ വിരമിച്ചവരുൾപ്പെടെ 235 കർദിനാൾമാരാണുള്ളത്. ഇതിൽ 122 പേർക്കാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്.


Related Articles »